ചലച്ചിത്രം

''ശെടാ, ഈ മനുഷ്യന് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ'': മമ്മൂട്ടിയുടെ മാസ് ലുക്ക് വൈറല്‍

സമകാലിക മലയാളം ഡെസ്ക്

യരം കൂടും തോറും സ്വാദും കൂടി വരും എന്ന മോഹന്‍ലാല്‍ പരസ്യം പോലെ, പ്രായം കൂടും തോറും സൗന്ദര്യം കൂടി വരുമെന്ന് മമ്മൂട്ടിക്ക് വേണ്ടി ബയോ തയ്യാറാക്കേണ്ടി വരുമോ എന്ന് ആലോചിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ഇന്നലെ പുറത്തുവിട്ട ചിത്രത്തിന് താഴെ വരുന്ന കമന്റുകളെല്ലാം താരത്തിന്റെ പ്രായത്തെക്കുറിച്ചും മികച്ച ലുക്കിനെക്കുറിച്ചുമാണ്.

മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പതിനെട്ടാം പടിയുടെ ലൊക്കേഷന്‍ ചിത്രമാണ് ഇന്നലെ പുറത്ത് വിട്ടത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി പങ്കുവച്ച വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രം വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.  

മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്.  താരത്തിന്റെ പുതിയ ഗെറ്റപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 
'67 വയസുള്ള ഇങ്ങേരെ ക്കാണുമ്പോഴാ 30 വയസുള്ള എന്നെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത്' ചിത്രത്തിന് താഴെ ഒരു ആരാധകന്‍ കുറിക്കുന്നു. 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍' എന്ന് വേറൊരു ആരാധകന്റെ കമന്റ്. ശെടാ, ഈ മനുഷ്യന് പ്രായം കൂടും തോറും സൈന്ദര്യം കൂടുകയാണല്ലോ' ഇങ്ങനെയും ഒരു ആരാധകന്‍ കുറിച്ചു.

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് പതിെനട്ടാം പടി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. മൂന്നു ചിത്രങ്ങളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ ചിത്രങ്ങളാണ് ഒരേ സമയം പുരോഗമിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന