ചലച്ചിത്രം

പിറന്നാളിന് ആലിയ നല്‍കിയ സമ്മാനത്തുക കണ്ട് ഞെട്ടി ഡ്രൈവറും സഹായിയും; ഇരുവരും ഇനി മുംബൈയിലെ പുതിയ വീട്ടിലേക്ക്  

സമകാലിക മലയാളം ഡെസ്ക്

ഡംബരവും ആര്‍ഭാടവും ഒട്ടും കുറയാത്ത ആഘോഷങ്ങളാണ് സാധാരണ ബോളിവുഡ് താരങ്ങളുടെ പിറന്നാളിനോടനുബന്ധിച്ച് നടക്കാറ്. എന്നാല്‍ വ്യത്യസ്തമായ ഒരു പിറന്നാള്‍ സര്‍പ്രൈസാണ് നടി ആലിയ ഭട്ട് ഒരുക്കിയത്. സിനിമയിലേക്കെത്തിയ നാള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയും സഹായിയേയുമാണ് താരം ഞെട്ടിച്ചിരിക്കുന്നത്. 

ഡ്രൈവര്‍ സുനിലിനും സഹായിയായ ആന്‍മോള്‍ക്കും 50ലക്ഷം രൂപയുടെ ചെക്ക് ആണ് ആലിയ സമ്മാനിച്ചത്. ഇത് ഉപയോഗിച്ച് ഇരുവരും മുംബൈയില്‍ പുതിയ വീടുകള്‍ വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2012ല്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ അഭിനയരംഗത്തേക്കെത്തിയ താരത്തോടൊപ്പം അന്നുമുതല്‍ ഉണ്ടായിരുന്നവരാണ് സുനിലും ആന്‍മോളും. ആലിയ നല്‍കിയ സമ്മാനത്തുക ഉപയോഗിച്ച് ജുഹു ഗള്ളിയിലും ഖാര്‍ ദാണ്ഡയിലും ഇവര് വീടുകള്‍ വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ മാസം 15-ാം തിയതിയായിരുന്നു താരത്തിന്റെ പിറന്നാള്‍. പിറന്നാളിനോടനുബന്ധിച്ച് അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി താരം പാര്‍ട്ടിയും നടത്തുകയുണ്ടായി. കാമുകനും ബോളിവുഡ് നടനുമായ രണ്‍ബീര്‍ കപൂറിനൊപ്പമായിരുന്നു ആലിയയുടെ പിറന്നാള്‍ ആഘോഷങ്ങളെല്ലാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു