ചലച്ചിത്രം

ഇത് ലൂസിഫറിന്റെ രണ്ടാം ജന്‍മം ; ടൈറ്റിലില്‍ രണ്ട് കഥകളുണ്ടായിരുന്നുവെന്ന് മുരളീഗോപി

സമകാലിക മലയാളം ഡെസ്ക്

ലൂസിഫറിന്റെ രണ്ടാം ജന്‍മമാണ് പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് നടനും തിരക്കഥാകൃത്തുമായ മുരളീഗോപി. 'ലൂസിഫര്‍' എന്ന പേരില്‍ രണ്ട് വ്യത്യസ്ത കഥകളാണ് ഒരേ സമയത്ത് എഴുതിയിരുന്നത്. അതില്‍ ആദ്യത്തേത്ത് അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുമായി ചര്‍ച്ച ചെയ്തിരുന്നു. ആന്റണി പെരുമ്പാവൂര്‍ തന്നെയാകും ചിത്രം നിര്‍മ്മിക്കുക എന്ന ധാരണയിലും എത്തിച്ചേര്‍ന്നിരുന്നു. ചിത്രത്തിന്റെ പേര് താന്‍ ആദ്യമേ രജിസ്റ്റര്‍ ചെയ്തിട്ടിരുന്നുവെങ്കിലും എങ്ങനെയൊക്കെയോ ഒന്നാം കഥ സിനിമയാക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

പിന്നീട് 2016 ല്‍ , 'ടിയാന്‍ ' ചെയ്യുമ്പോഴാണ്‌  ലൂസിഫര്‍ വീണ്ടും മനസിലേക്ക് എത്തിയത്. പൃഥ്വിയുമായുള്ള ചര്‍ച്ചകള്‍ക്കിടയില്‍ അദ്ദേഹത്തിന് സിനിമയോടുള്ള താത്പര്യം കണ്ടപ്പോള്‍ ലൂസിഫറിന്റെ വണ്‍ലൈന്‍ സംസാരിച്ചു. തന്റെ രചനാ ശൈലിയോടും തിരക്കഥയോടുമുള്ള താത്പര്യം പലപ്പോഴും പൃഥ്വിരാജ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നും മുരളീ ഗോപി പറയുന്നു.

 ലൂസിഫറിന്റെ വണ്‍ ലൈന്‍ കേട്ടതും, പൃഥ്വി സിനിമയാക്കാനുള്ള ആഗ്രഹം അറിയിച്ചു. അങ്ങനെയാണ് ലൂസിഫര്‍  സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിയുടെ ആദ്യ ചിത്രമായി മാറിയതെന്നും പ്രേക്ഷകരിലേക്ക് എത്താന്‍ പോകുന്നതെന്നും 'ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് ' നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്