ചലച്ചിത്രം

'രാജുവിന്റെ ഷോട്ടുകൾ വിസ്മയിപ്പിച്ചു, ലാലേട്ടൻ അത്ഭുതപ്പെടുത്തി', ലൂസിഫർ ട്രെയിലർ കണ്ട് വൈശാഖ് 

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി-മോഹൻലാൽ ആരാധകർക്ക് ഒരുപോലെ ആവേശം നിറഞ്ഞ ദിനമായിരുന്നു ഇന്നലെ. സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന ലൂസിഫറിന്റെയും മധുരരാജയുടെയും ട്രെയിലറും ടീസറും ഒന്നിനുപിറകിലായി എത്തിയപ്പോൾ ആവേശക്കൊടുമുടിയിലായിരുന്നു ഇരുകൂട്ടരും. രാജയോ സ്റ്റീഫനോ ? ആരാണ് കൂടുതൽ മികച്ചത് എന്ന ഫാൻസ് തർക്കം ഇതോടെ കൂടുതൽ മുറുകി. 

മധുരരാജയുടെ സംവിധായകൻ വൈശാഖാകട്ടെ ലൂസിഫറിന്റെ ട്രെയിലറിനെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.  ഔട്ട്സ്റ്റാൻഡ്ങ് എന്നാണ് ലൂസിഫർ ട്രെയിലറിന് വൈശാഖ് നൽകിയ വിശേഷണം. പൃഥ്വിരാജിന്റെ ഷോട്ടുകൾ വിസ്മയിപ്പിച്ചെന്നും ലാലേട്ടൻ ട്രെയിലറിൽ അത്ഭുതപ്പെടുത്തിയെന്നും വൈശാഖ് കുറിച്ചു.  ലൂസിഫർ ടീമിന് ആശംസകൾ നേർന്നാണ് വൈശാഖിന്റെ കുറിപ്പ്. ട്രെയിലർ ലിങ്ക് ഷെയർ ചെയ്തുകൊണ്ടായിരുന്നു സംവിധായകന്റെ ഈ വാക്കുകൾ. 

ഇന്നലെ ആദ്യം പുറത്തുവന്നത് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ ടീസറാണ്. ഡബിൾ അല്ല ട്രിപ്പിൾ സ്ട്രോങ്ങായാണ് ഇക്കുറി രാജയും കൂട്ടരും എത്തുന്നതെന്നാണ് ട്രെയിലറിൽ. സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമായാണ് മധുരരാജ എത്തുന്നത്. തമിഴ്‌നടന്‍ ജയ്‌ ആണ് ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തില്‍ എത്തുന്നത്. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ടീസറാണ് ഇന്നലെ പുറത്തുവിട്ടത്. 

മോഹന്‍ലാല്‍ നായകനാക്കി ഒരുക്കിയ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷമുള്ള വൈശാഖിന്റെ ചിത്രമാണ് ഇത്. ഉദയകൃഷ്ണയാണ് തിരക്കഥ. ചിത്രത്തിലെ ആക്ഷന്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. പൃഥ്വിരാജ് ഇല്ലാതെയാണ് രണ്ടാം ഭാഗം വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്