ചലച്ചിത്രം

പൈലറ്റ് പല്ലവിയായി പാര്‍വതി; ഉയരെയുടെ പോസ്റ്റര്‍ എത്തി, അത്ര പോരെന്ന് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

പാര്‍വതി തിരുവോത്ത് നായികയാകുന്ന ഉയരെയുടെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പാര്‍വതി എത്തുന്നത്. രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതിക്കൊപ്പം ടോവിനോയും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവരും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്. 

എന്നാല്‍ പുറത്തുവന്നിട്ടുള്ള പോസ്റ്ററിന് നിലവാരമില്ലെന്ന അഭിപ്രായമാണ് ആരാധകരേറെയും പങ്കുവയ്ക്കുന്നത്. ഉയരെയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുള്ള പോസ്റ്ററിന് താഴെ  ഇതിലും നല്ലത് ഫ്രീയായി ചെയ്തുതരാം എന്നുവരെ കമന്റുകള്‍ എത്തിതുടങ്ങി. 

ഒരു ഇടവേളയ്ക്ക് ശേഷം പ്രശസ്ത നിര്‍മ്മാതാവായ പി.വി ഗംഗാധരന്റെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് സിനിമ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചി, മുംബൈ,ആഗ്ര എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍