ചലച്ചിത്രം

'അടുത്തെങ്ങാനും നല്ലൊരു സിനിമ കാണാന്‍ പറ്റുമോ, അനിയത്തിപ്രാവ് കഴിഞ്ഞിട്ട് ഒന്നും കണ്ടില്ല' ട്രോളനെ ട്രോളി കുഞ്ചാക്കോ ബോബന്‍

സമകാലിക മലയാളം ഡെസ്ക്

ലയാളം സിനിമയിലെ എവര്‍ഗ്രീന്‍ യൂത്തന്‍ എന്ന സ്ഥാനമാണ് കുഞ്ചാക്കോ ബോബന്. ചെറിയ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ താരമിപ്പോള്‍ വളരെ ബിസിയാണ്. ഒന്നിന് പിറകെ ഒന്നായി നിരവധി സിനിമകളാണ് ചാക്കോച്ചന്റെ കൈയില്‍. കൂടാതെ സോഷ്യല്‍ മീഡിയയിലും താരം ആക്റ്റീവാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത് ഒരു ട്രോളന് കുഞ്ചാക്കോ ബോബന്‍ കൊടുത്ത മറുപടിയാണ്. അനിയത്തിപ്രാവിന് ശേഷം നല്ല സിനിമ കാണാന്‍ പറ്റിയില്ല എന്ന ആരാധകന്റെ പരാതിയ്ക്കാണ് ചാക്കോച്ചന്‍ നല്ല മറുപടി നല്‍കിയത്. 

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്ക്ക് കീഴെവന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്. ചാക്കോച്ചാ, നല്ലൊരു സിനിമ ഈ അടുത്ത കാലത്തെങ്ങാനും കാണാന്‍ പറ്റുമോ? അനിയത്തിപ്രാവ് കഴിഞ്ഞിട്ട് ഒന്നും കാണാന്‍ പറ്റിയിട്ടില്ല'. അധികം വൈകിയില്ല ഉടനെ എത്തി താരത്തിന്റെ മറുപടി. 'മണിച്ചിത്രത്താഴ് കാണൂ'. താരത്തെ ട്രോളിക്കൊണ്ടുള്ള കമന്റിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. അനിയത്തിപ്രാവിന് ശേഷം ശൂന്യാകാശത്തായിരുന്നോ എന്നും ഇപ്പോഴാണോ നാട്ടില്‍ എത്തിയതെന്നുമാണ് ചിലര്‍ ചോദിക്കുന്നത്. എന്തായാലും കുഞ്ചാക്കോ ബോബന്റെ മറുപടി വൈറലായതിന് പിന്നാലെ ആരാധകന്‍ കമന്റ് ഡിലീറ്റ് ചെയ്തു. 

കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രമായിരുന്നു അനിയത്തിപ്രാവ്. അതിന് ശേഷം താരം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. തട്ടിന്‍പുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍ എന്നിവയാണ് അവസാനം പുറത്തിറങ്ങിയത്. ആഷിക് അബുവിന്റെ വൈറസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിസ് ജോയ്, ജോണ്‍ പോള്‍ ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഡിജോ ജോസ് ആന്റണി എന്നിവരുടെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി