ചലച്ചിത്രം

'നിങ്ങളെക്കുറിച്ചോര്‍ത്ത് കഷ്ടം തോന്നുന്നു, നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ ടിക്കറ്റ് അയച്ചുതരാം'; രൂക്ഷ വിമര്‍ശനവുമായി സാമന്ത

സമകാലിക മലയാളം ഡെസ്ക്

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച നടന്‍ രാധാ രവിയ്‌ക്കെതിരേ തെന്നിന്ത്യന്‍ സിനിമലോകം ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. നിരവധി പ്രമുഖ താരങ്ങളാണ് രാധാ രവിയെ രൂക്ഷമായി വിമര്‍ശിച്ചത്. ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുതയാണ് നടി സമാന്ത. വാര്‍ത്തകളില്‍ നിറയാന്‍ രാധാ രവി കഷ്ടപ്പെടുകയാണെന്നും അയാളൊരു വിഷാദരോഗിയാണെന്നുമാണ് സാമന്തയുടെ ട്വീറ്റ്. നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ ടിക്കറ്റ് അയച്ചു തരാമെന്നും അത് കണ്ട് സന്തോഷമായി ഇരിക്കാനും സമാന്ത പറയുന്നുണ്ട്. 

'പ്രാധാന്യം ലഭിക്കാന്‍ രാധാ രവി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. നിങ്ങളൊരു വിഷാദരോഗിയാണ്. അതില്‍ ഞങ്ങള്‍ക്ക് സഹതാപമുണ്ട്. നിങ്ങളുടെ ആത്മാവിനും മറ്റെന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതിനും സമാധാനം ലഭിക്കട്ടെ. നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റ് നിങ്ങള്‍ക്ക് അയച്ചുതരാം. ആ സിനിമയും കണ്ട് പോപ്‌കോണ്‍ കഴിച്ച് സന്തോഷത്തോടെ ഇരിക്കൂ.' സാമന്ത കുറിച്ചു. 

നയന്‍താരയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു രാധാ രവിയുടെ പ്രസംഗം. 'നയന്‍താരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവര്‍ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്', രാധാ രവി പറഞ്ഞു. 'നയന്‍താര പ്രേതമായും സീതയായും അഭിനയിക്കുന്നു. മുന്‍പ്, കെ.ആര്‍. വിജയയെപോലെ മുഖത്തു നോക്കുമ്പോള്‍ പ്രാര്‍ഥിക്കാന്‍ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്' രാധാരവി പറഞ്ഞു. 

സംഭവം വിവാദമായതോടെ രാധാ രവിയെ ഡിഎംകെയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സഹോദരി രാധിക അടക്കം നിരവധി പേരാണ് രാധാരവിക്കെതിരേ രംഗത്തെത്തിയത്. നയന്‍താര അഭിനയിച്ച കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും