ചലച്ചിത്രം

'ന​ഗ്നരം​ഗങ്ങളും അശ്ലീല സംഭാഷണങ്ങളും' ; വിജയ് സേതുപതിയുടെ സൂപ്പർ ഡീലക്സിന് 'എ സർട്ടിഫിക്കറ്റ്', ഡിങ് ഡോങ് പ്രൊമോ വൈറൽ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മിഴ് സൂപ്പർ താരം വിജയ് സേതുപതി ട്രാൻസ് ജെൻഡറായി വേഷമിടുന്ന സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റ്. സിനിമയിലെ ലൈംഗികചുവയുള്ള സംഭാഷണങ്ങളും നഗ്‌നരംഗങ്ങളുമുള്ളതിനാലാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മലയാള താരം ഫഹദ് ഫാസിലും, സാമന്ത, രമ്യാ കൃഷ്ണൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. 

ആരണ്യകാണ്ഡം എന്ന ചിത്രത്തിലൂടെ സുപരിചിതനായ ത്യാഗരാജന്‍ കുമാരരാജയാണ് സൂപ്പര്‍ ഡിലക്‌സ് സംവിധാനം ചെയ്യുന്നത്. ശില്‍പ്പ എന്ന ട്രാന്‍സ്‌വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. പടയപ്പയിൽ നീലാംബരിയായും ബാഹുബലിയിൽ ശിവകാമിയായും തിളങ്ങിയ രമ്യ കൃഷ്ണന്‍ ചിത്രത്തില്‍ പോണ്‍ നടിയുടെ വേഷത്തിലാണ് എത്തുന്നത്. ലീല എന്നാണ് രമ്യയുടെ കഥാപാത്രത്തിന്റെ പേര്. മിഷ്‌കിന്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും