ചലച്ചിത്രം

വീരപ്പന്‍ മീശവെച്ച് ടൊവിനോ; കല്‍ക്കിയില്‍ എത്തുന്നത് പുത്തന്‍ ഗെറ്റപ്പില്‍; ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രം കല്‍ക്കിയില്‍ ടൊവിനോ എത്തുന്നത് വീരപ്പന്‍ മീശവെച്ച്. താരത്തിന്റെ പുതിയ ലുക്ക് പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ടൊവിനോയുടെ കൊമ്പന്‍ മീശ. കല്‍ക്കിയില്‍ പൊലീസ് ഓഫീസറായാണ് ടൊവിനോ എത്തുന്നത്. 

പ്രവീണ്‍ പ്രഭാകരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. അണിയറ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് പൂജ കര്‍മത്തില്‍ പങ്കെടുത്തത്.ടൊവിനോ തോമസാണ് തന്റെ പുത്തന്‍ ലുക്ക് പുറത്തുവിട്ടത്.

പൃഥ്വിരാജ് നായകനായി എത്തിയ എസ്രയ്ക്ക് ശേഷം ടൊവിനോ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ പ്രവീണും സുജാതനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം