ചലച്ചിത്രം

സ്ഫടികം 2 ന്റെ ട്രെയ്‌ലര്‍ നാളെ എത്തും; തോമാച്ചായനെ പോലെ ഇരുമ്പന്‍ സണ്ണിയും മലയാളികളുടെ ചങ്കില്‍ കൊത്തുമെന്ന് സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ മാസ്റ്റര്‍പീസ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഒരുക്കിയ സ്ഫടികം. ചിത്രത്തിലെ ആടുതോമ ഇന്നും ആരാധകര്‍ക്ക് ആവേശമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സ്ഫടികത്തിന് ഒരു രണ്ടാം ഭാഗം ഇല്ലെന്ന് വ്യക്തമാക്കി ഭദ്രനും രംഗത്തെത്തി. എന്നാല്‍ ആരാധകരുടേയും സ്ഫടികത്തിന്റെ അണിയറ പ്രവര്‍ത്തകരുടേയും എതിര്‍പ്പ് മറികടന്ന് സ്ഫടികത്തിന്റെ രണ്ടാംഭാഗവുമായി മുന്നോട്ടു പോവുകയാണ് ബിജു ജെ. കട്ടക്കല്‍. സ്ഫടികം 2 ന്റെ ടീസര്‍ നാളെ രാവിലെ ഒന്‍പത് മണിക്ക് പുറത്തുവിടുകയാണ്. സംവിധായകനാണ് ഇത് വ്യക്തമാക്കിക്കൊണ്ട് ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടത്. 

മലയാളികളുടെ നെഞ്ചില്‍ തറച്ച തോമാച്ചായന്‍ അവതരിച്ചിട്ട് ഈ മാര്‍ച്ച് മാസം മുപ്പതാം തീയതി 24 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അന്നേ ദിവസം തോമാച്ചായന്റെ മകന്റെ കഥയുമായി എത്തുന്ന സ്പടികം 2 ഇരുമ്പന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്യുകയാണ്, തോമാച്ചായനെ മലയാളികളുടെ ചങ്കില്‍ കൊത്തിയെങ്കില്‍, തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ പേരും അതെ ചങ്കില്‍ കൊത്തിയിരിക്കും, ഇത് എന്റെ അതിരു കടന്ന ആത്മ വിശ്വാസമോ,അഹങ്കാരമോ അല്ല, മറിച്ചച്ചത് ഇരുമ്പന്‍ സണ്ണി തോമാച്ചായന്റെ മകനാണ് എന്ന സത്യം' ബിജു കുറിച്ചു. 

ആടു തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളുടെ വേഷത്തില്‍ സണ്ണി ലിയോണി എത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്. നാല് വര്‍ഷം കഷ്ടപ്പെട്ട് ഗവേഷണം ചെയ്താണ് സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് എന്നാണ് ബിജു പറയുന്നത്. എന്നാല്‍ ബിജുവിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ രോക്ഷപ്രകടനവുമായി എത്തിക്കഴിഞ്ഞു. യുവേഴ്‌സ് ലൗവിങ്‌ലി എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ബിജു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം