ചലച്ചിത്രം

'ഇവരാണ് മാതൃകാ ദമ്പതികള്‍, ഡയറക്ടര്‍ സാര്‍ കണ്ടു പഠിക്കൂ'; വീഡിയോ പങ്കുവെച്ച് സുപ്രിയ

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ് നടനും സംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയയും. കളിയും കാര്യവുമായി നിരവധി പോസ്റ്റുകളാണ് ഇരുവരും പങ്കുവെക്കാറുള്ളത്. അതിനാല്‍ സോഷ്യല്‍ മീഡിയയില്‍ സുപ്രിയയ്ക്കും നിറയെ ആരാധകരാണ്. ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി കൊടുക്കാനും സുപ്രിയ മറക്കാറില്ല. ഇപ്പോള്‍ ഭര്‍ത്താവ് പൃഥ്വിരാജിനെ ടാഗ് ചെയ്തുകൊണ്ട് സുപ്രിയ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയ പഞ്ചാബി ദമ്പതികളുടെ മനോഹരമായ ഡാന്‍സ് വീഡിയോ ആണ് സുപ്രിയ പങ്കുവെച്ചത്. അവര്‍ മാതൃകാ ദമ്പതികളാണെന്നാണ് ഇതിനൊപ്പം കുറിച്ചത്. കൂടാതെ പൃഥ്വിരാജിനെ ടാഗ് ചെയ്തു കൊണ്ട് ഡയറക്ടര്‍ സാര്‍ ഇതൊന്നും ശ്രദ്ധിക്കൂ എന്നും സുപ്രിയ കുറിച്ചു. എന്തായാലും വീഡിയോ ആഘോഷമാക്കുകയാണ് പൃഥ്വിരാജിന്റേയും സുപ്രിയയുടേയും ആരാധകര്‍. പൃഥ്വിരാജിന്റെ റൊമാന്‍സിന് മുന്നില്‍ ചേച്ചിക്ക് പിടിച്ചുനില്‍ക്കാനാവില്ല എന്നാണ് ഒരു ആരാധകന്റെ കമന്റ്. ലൂസിഫര്‍ ഹിറ്റായില്ലേ ചേച്ചിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ പറയുന്നവരും നിരവധിയാണ്. 

ആരാധകരുടെ പ്രിയജോഡികളാണ് ഇരുവരും. തങ്ങള്‍ക്ക് നേരെ വരുന്ന ട്രോളുകള്‍ക്കെല്ലാം മറുപടി കൊടുക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. പൃഥ്വിരാജ് നായകനായി എത്തിയ നയന്‍ എന്ന ചിത്രത്തിലൂടെ നിര്‍മാതാവായി മാറിയിരിക്കുകയാണ് സുപ്രിയ. ലൂസിഫറിന്റെ ചിത്രീകരണ വിശേഷങ്ങള്‍ മുതലുള്ള കാര്യങ്ങള്‍ സുപ്രിയ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്