ചലച്ചിത്രം

സൂര്യയ്‌ക്കൊപ്പം അഭിനയിച്ച ആ ചിത്രം എന്റെ കരിയറിലെ മോശം തീരുമാനം; നയന്‍സ് തുറന്നു പറയുന്നു

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: കരിയറിന്റെ തുടക്കത്തില്‍ അഭിനയിച്ച ഗജിനി എന്ന സിനിമയിലെ റോള്‍ തന്റെ മോശം തീരുമാനം ആയിരുന്നുവെന്ന് തെന്നിന്ത്യന്‍ താരമായ നയന്‍താര.  ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

'സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നെന്നും നയന്‍താര പറയുന്നു

കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നെന്നും നയന്‍സ് പറയുന്നുയ

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത, തമിഴില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ ഗജിനി സൂര്യയ്ക്കും നായിക അസിനും കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് നല്‍കിയിരുന്നു. എന്നാല്‍ നയന്‍താരയ്ക്ക് മാത്രം ഗജിനി നിരാശ നല്‍കി. മിസ്റ്റര്‍ ലോക്കല്‍, മിസ്റ്ററി ത്രില്ലര്‍ കൊലയുതിര്‍ കാലം, സൈറാ നരസിംഹ റെഡ്ഡി, ലൗ ആക്ഷന്‍ ഡ്രാമ, ദളപതി 63, ദര്‍ബാര്‍ എന്നിങ്ങനെ കൈനിറയെ ചിത്രങ്ങളാണ് നയന്‍സിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)