ചലച്ചിത്രം

തീവണ്ടി പൊഗബണ്ടിയാവും; തെലുങ്കുദേശം കീഴടക്കാന്‍ ടൊവിനോയുടെ ബിനീഷ് ദാമോദരന്‍

സമകാലിക മലയാളം ഡെസ്ക്


ടൊവിനോ തോമസ് നായകനായി എത്തിയ ഹിറ്റ്ചിത്രം തീവണ്ടി തെലുങ്കിലേക്ക്. നവാഗതനായ ടി പി ഫെല്ലിനി സംവിധാനം ചെയ്ത ചിത്രം പൊഗബണ്ടി എന്ന പേരിലാണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. സൂര്യ തേജയാണ് ടൊവിനോ അവതരിപ്പിച്ച ബിനീഷ് ദാമോദരനായി എത്തുന്നത്. 

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു തീവണ്ടി. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ച വിനി വിശ്വലാല്‍ ആണ് ഫേയ്‌സ്ബുക്കിലൂടെ വാര്‍ത്ത പങ്കുവെച്ചത്. ഔദ്യോഗികമായെന്നും ബിനീഷ് ദാമോദരന്‍ ഇനി തെലുങ്ക് സംസാരിക്കും എന്നുമാണ് അദ്ദേഹം കുറിച്ചത്. പൊഗബണ്ടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

തീവണ്ടിയില്‍ സംയുക്ത മേനോനാണ് ടൊവിനോയുടെ നായികയായി എത്തിയത്. അമിതമായി പുകവലിക്കുന്ന തൊഴില്‍രഹിതനായ ബിനീഷ് ദാമോദരന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ആഗസ്റ്റ് സിനിമാസാണ് നിര്‍മാണം. സുധീഷ്, സുരഭി ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സെപ്റ്റംബറിലാണ് ചിത്രം തീയെറ്ററില്‍ എത്തിയത്. റിലീസ് ചെയ്യും മുമ്പെ തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം നല്‍കിയത്. ഹരിശങ്കറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ആലപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി