ചലച്ചിത്രം

ഐശ്വര്യ രാജേഷിന്റെ വിവാഹം ഈ വര്‍ഷം?, പ്രതികരണവുമായി നടി 

സമകാലിക മലയാളം ഡെസ്ക്

ദേശീയ പുരസ്‌കാരം നേടിയ തമിഴ് ചിത്രം 'കാക്ക മുട്ടൈ'യിലെ അഭിനയമാണ് നടി ഐശ്വര്യ രാജേഷിനെ ഏറെ ശ്രദ്ധേയയാക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഐശ്വര്യ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഇപ്പോഴിതാ നടി വിവാഹിതയാകുകയാണെന്നാണ് ഗോസിപ്പ് കോളങ്ങളിലെ തലക്കെട്ടുകള്‍

ഐശ്വര്യ ഒരു നടനുമായി പ്രണയത്തിലാണെന്നും ഈ വര്‍ഷം തന്നെ ഇരുവരും വിവാഹിതരാകുമെന്നുമായിരുന്നു വാര്‍ത്തകള്‍. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യയിപ്പോള്‍.

ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും എന്തെങ്കിലും നടക്കുകയാണെങ്കില്‍ എല്ലാവരെയും അറിയിക്കുന്ന ആദ്യത്തെയാള്‍ താന്‍ ആയിരിക്കുമെന്നുമാണ് ഐശ്വര്യയുടെ പ്രതികരണം. താന്‍ ഇപ്പോള്‍ സിംഗിള്‍ ആണെന്നും വളരെയധികം സന്തോഷവതിയാണെന്നുമാണ് ഐശ്വര്യ ട്വീറ്റ് ചെയ്തു. ഗോസിപ്പുകളില്‍ സൂചിപ്പിച്ചിട്ടുള്ള തന്റെ കാമുകന്‍ ആരാണെന്ന് പറയണമെന്നും അതറിയാന്‍ തനിക്ക് തിടുക്കമാണെന്നും തമാശരൂപേണ ഐശ്വര്യ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍