ചലച്ചിത്രം

എന്നും രാവിലെ ഒരു ഗ്ലാസ് തേങ്ങാവെള്ളം, കീറ്റോ ഡയറ്റ് പതിവാക്കി; 38-ാം വയസ്സിലും സണ്ണി ലിയോണിയുടെ ഫിറ്റ്‌നെസ് രഹസ്യം 

സമകാലിക മലയാളം ഡെസ്ക്

38-ാം ജന്മദിനം ആഘോഷിക്കുന്ന ബോളിവുഡ് നടി സണ്ണി ലിയോണിയ്ക്ക് ആശംസകള്‍ നേര്‍ന്നുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പിറന്നാള്‍ ആശംസയ്‌ക്കൊപ്പം ഈ പ്രായത്തിലും ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന താരത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഏറെയും. സ്വയം ഒരു ഭക്ഷണപ്രിയയാണെന്ന് വിശേഷിപ്പിക്കുന്ന താരം കൃത്യമായ ഡയറ്റ് പ്ലാനും ശരിയായ വ്യായാമവും വഴിയാണ് ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നത്.

ഭക്ഷണത്തോട് താത്പര്യമുണ്ടെന്ന് സമ്മതിക്കുമ്പോഴും ശരിയായ ഡയറ്റ് തുടരുന്ന ആളാണ് താനെന്ന് സണ്ണി പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഫാറ്റ് ഡയറ്റാണ് താന്‍ പിന്തുടരുന്നതെന്ന് അഭിമുഖങ്ങളില്‍ താരം പറഞ്ഞിട്ടുണ്ട്.

കീറ്റോജെനിക് ഡയറ്റാണ് സണ്ണി ലിയോണി പതിവാക്കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് തേങ്ങാവെള്ളം താരത്തിന് പതിവാണ്. പ്രഭാതഭക്ഷണമായി ഒരു പാക്കറ്റ് ഓട്ട്മീല്‍ സ്ഥിരമായി കൈയ്യില്‍ കരുതാറുണ്ടെന്നും സണ്ണി പറഞ്ഞിട്ടുണ്ട്. 

പ്രാതലാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും രാവിലെത്തെ ഒരു കപ്പ് കാപ്പിയാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും താരം പറഞ്ഞിട്ടുണ്ട്. ബ്രേക്ഫാസ്റ്റിന് ശേഷമുള്ള സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുന്ന സണ്ണി യോഗ, വെയിറ്റ് ട്രൈയിനിങ്, ജോഗിംങ് എന്നീ വ്യായാമങ്ങളാണ് സ്ഥിരമായി ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ പതിവായി വര്‍ക്കൗട്ട് വിഡിയോകള്‍ പങ്കുവയ്ക്കാറുള്ള താരം എല്ലാ ദിവസവും അര മണിക്കൂറോളം സൈക്ലിങ് വര്‍ക്കൗട്ട് ചെയ്യാറുണ്ടെന്നും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം