ചലച്ചിത്രം

'അത് കണ്ടാല്‍ രണ്ട് അച്ഛന്മാരുണ്ടെന്ന് അവര്‍ക്ക് തോന്നിയാലോ?', മക്കളെ ലണ്ടനിലേക്ക് ഒപ്പം കൂട്ടുന്നില്ലെന്ന് ഷാഹിദ് 

സമകാലിക മലയാളം ഡെസ്ക്

ണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ തന്റെ മെഴുകുപ്രതിമ അനാവരണം ചെയ്യാന്‍ പോകുമ്പോള്‍ ഭാര്യ മിറയെ മാത്രമേ ഒപ്പം കൂട്ടുകയൊള്ളു എന്ന് നടന്‍ ഷാഹിദ് കപൂര്‍. മക്കളായ മിഷയെയും സെയ്‌നെയും തന്റെ മെഴുകു പ്രതിമ കാണിക്കുന്നില്ലെന്നാണ് ഷാഹിദ് പറയുന്നത്. 

മെഴുക് പ്രതിമ കാണുമ്പോള്‍ കുട്ടികള്‍ക്ക് അരോചകമായി തോന്നാന്‍ സാധ്യതയുണ്ടെന്നാണ് ഷാഹിദിന്റെ വാക്കുകള്‍.'"എന്താണിപ്പോള്‍ സംഭവിച്ചത് എന്ന രീതിയിലായിരിക്കും അവര്‍ അത് കാണുന്നത്. രണ്ട് അച്ഛന്‍മാരെ ഒന്നിച്ച് കാണുന്നത് അവര്‍ക്കൊരു അരോചകമായ അനുഭവമായിരിക്കും", ഷാഹിദ് പറഞ്ഞു. 

തന്റെ മെഴുക് പ്രതിമ പൂര്‍ത്തിയായെന്ന വാര്‍ത്ത കേട്ട് കുടുംബം മുഴുവന്‍ ആവേശത്തിലായെന്നും ഷാഹിദ് പറഞ്ഞു. "എല്ലാവരും, എന്റെ ഭാര്യയും അവളുടെ വീട്ടുകാരും എന്റെ മാതാപിതാക്കളുമൊക്കെ വളരെ ആവേശത്തിലാണ്. ഇത് കേട്ടപ്പോള്‍ എല്ലാവരുടെയും മുഖത്ത് ഒരു വലിയ ചിരിയാണ് കണ്ടത്. എല്ലാവരുടെയും മുഖത്ത് സന്തോഷവും ആശ്ചര്യവുമൊക്കെയായിരുന്നു",താരം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച