ചലച്ചിത്രം

'ലൂസിഫറും ജനറലും പത്‌നിമാരും' ; ലൂസിഫറിന്റെ 50-ാം ദിനാഘോഷം, ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകളെയും കുടുംബങ്ങളെയും ആകര്‍ഷിച്ച്, കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍. യുവതാരം പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ലൂസിഫര്‍. ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ലൂസിഫര്‍ 200 കോടി ക്ലബ്ബിലും ഇടംനേടി. 

അതിനിടെ ലൂസിഫര്‍ സിനിമയുടെ 50-ാം ദിനം സംവിധായകന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും നടന്‍ മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സുപ്രിയയാണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. 

ലൂസിഫറും അദ്ദേഹത്തിന്റെ ജനറലും അവരുടെ ജീവിതത്തിലെ സ്ത്രീകളും എന്ന അടിക്കുറിപ്പോടെയാണ് ഇവരുമൊത്തുള്ള ചിത്രങ്ങള്‍ സുപ്രിയ പങ്കുവച്ചത്. മോഹന്‍ലാലിന്റെ വീട്ടിലായിരുന്നു ആഘോഷപരിപാടികള്‍ നടന്നത്. നേരത്തെ ചിത്രം നൂറുകോടി പിന്നിട്ടപ്പോഴും പൃഥ്വിയും സുപ്രിയയും മോഹന്‍ലാലിന്റെ വീട്ടിലെത്തി സന്തോഷം പങ്കുവച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം