ചലച്ചിത്രം

ഇത് ഒര്‍ഹാന്‍ സൗബിന്‍: ജൂനിയറിന് പേരിട്ടു

സമകാലിക മലയാളം ഡെസ്ക്

ടന്‍ സൗബിന്‍ ഷാഹിറിന് ഒരാണ്‍കുഞ്ഞ് പിറന്നിട്ട് ഏതാനും നാളുകളേ ആയിട്ടുള്ളു. കുഞ്ഞ് ജനിച്ച വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ തങ്ങളുടെ കുഞ്ഞ് അതിഥിക്ക് പേര് നല്‍കിയ വിവരവും താരം പുറത്തുവിട്ടിരിക്കുകയാണ്. 

ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് താരം കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. മകന്റെ പുതിയ ചിത്രം പങ്കുവച്ചു കൊണ്ടാണ് താരം പേര് വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ മെയ് 10നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചത്. 2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്. 

ഒരു യമണ്ടന്‍ പ്രേമകഥയാണ് സൗബിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വൈറസ്, അമ്പിളി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ജാക്ക് ആന്‍ഡ് ജില്‍, ട്രാന്‍സ്, ജൂതന്‍ എന്നിവയാണ് സൗബിന്റേതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍