ചലച്ചിത്രം

ഫൂലന്‍ ദേവിയുടെ ജീവിതം വെബ് സീരീസ് ആകുന്നു

സമകാലിക മലയാളം ഡെസ്ക്

മ്പല്‍ റാണി ഫൂലന്‍ ദേവിയുടെ ജീവിതം വെബ് സീരീസ് ആകുന്നു. കൊള്ളക്കാരിയായി ഇന്ത്യയൊട്ടാകെ കുപ്രസിദ്ധയായ ഫൂലന്‍ ദേവിയെ തോക്കിന്ഡകുഴലിലെ സ്ത്രീ ശബ്ദം എന്നാണ് ചിലര്‍ വിശേഷിപ്പിച്ചിരുന്നത്. സംഭവബഹുലമായ ഇവരുടെ ജീവിതം വീണ്ടും സ്‌ക്രീനിലെത്തുകയാണ്.

ദിമാന്‍ഷു ദുലിയ ആണ് 'ഫൂലന്‍ ദേവി' എന്ന പേര് നല്‍കിയിരിക്കുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. തനിഷ്ത ചാറ്റര്‍ജി ആയിരിക്കും ഫൂലനെ അവതരിപ്പിക്കുക. ഇവരുടെ ജീവിതവും മരണവും ചിത്രീകരിക്കുന്ന സീരീസിന് 20 എപ്പിസോഡുകള്‍ ഉണ്ടായിരിക്കും.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫൂലന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ശേഖര്‍ കപൂര്‍ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. 'ബാന്‍ഡിഡ് ക്വീന്‍' എന്നായിരുന്നു സിനിമയുടെ പേര്. ആ ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറായിരുന്നു ദിമാന്‍ഷു ദുലിയ.

1981ല്‍ ഉന്നത വര്‍ഗക്കാരായ ഇരുപതുപേരെ കൂട്ടക്കൊല ചെയ്തതോടെയാണ് ഫൂലന്‍ ദേവിയും സംഘവും ശ്രദ്ധനേടുന്നത്. പിന്നീച് 1983ല്‍ ഇവര്‍ കീഴടങ്ങുകയായിരുന്നു. പതിനൊന്ന് വര്‍ഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഫൂലന്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുകയും പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗമാവുകയും ചെയ്തു. 

2001 ജൂലൈ 25ന് ഡല്‍ഹിയില്‍ സ്വവസതിയ്ക്ക് മുന്നില്‍ അക്രമികളുടെ വെടിയേറ്റ് ഫൂലന്‍ ദേവി കൊല്ലപ്പെട്ടു.  അശോകാറോഡിലുള്ള എംപിമാരുടെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചായിരുന്നു ഫൂലന് വെടിയേറ്റത്. ഇവരുടെ കൂട്ടാളികള്‍ തന്നെയായിരുന്നു കൃത്യം നിര്‍വഹിച്ചത്. ഫൂലന്റെ സ്വത്ത് കൈക്കലാക്കാനായിരുന്നു അത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി