ചലച്ചിത്രം

അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണി? സന്തോഷവാര്‍ത്തയ്ക്കായി കാത്തിരിക്കുന്നെന്ന്‌ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്ലിയുടെയും ബോളുവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം കെങ്കേമമായാണ് ആരാധകര്‍ കൊണ്ടാടിയത്. വിവാഹത്തിന് ശേഷവും ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകളും ഒന്നിച്ചുള്ള ചിത്രങ്ങളും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ച് പോരുന്നത്. ഇപ്പോഴിതാ വിരാടും അനുഷ്‌കയും ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണെന്ന വാര്‍ത്തയാണ് ബോളിവുഡ് ഗോസ്പ്പ് കോളങ്ങളില്‍ നിറയുന്നത്. 

കഴിഞ്ഞ ദിവസം മുംബൈയില്‍ ഒരു ക്ലിനിക്കിന് മുന്നില്‍ അനുഷ്‌കയെ കണ്ടതാണ് വാര്‍ത്ത പ്രചരിക്കാന്‍ കാരണം. ക്ലിനിക്കില്‍ ഡോക്ടറെ സന്ദര്‍ശിച്ച് മടങ്ങുന്ന അനുഷ്‌കയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് താരം ഗര്‍ഭിണിയാണെന്ന ആരാധകരുടെ കണക്കുകൂട്ടലുകള്‍ തുടങ്ങിയത്. സന്തോഷവാര്‍ത്ത ഉടന്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകരേറെയും. 

കറുപ്പ് നിറത്തിലുള്ള ടീ ഷര്‍ട്ടും വെള്ളയില്‍ കറുപ്പ് വരകളുള്ള പാന്റുമാണ് അനുഷ്‌കയുടെ വേഷം. കൈയ്യില്‍ ഒരു പേഴ്‌സുമായി ക്ലിനിക്കില്‍ നിന്ന് പുറത്തേക്ക് കടക്കുന്നതിനിടെയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കാറില്‍ നിന്ന് ഇറങ്ങുന്നത് മുതലുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി