ചലച്ചിത്രം

ഇടം തോളൊന്ന് മെല്ലെ ചെരിച്ച്: മോഹന്‍ലാലിന് ഇതുപോലൊരു ആശംസ ആദ്യമായിട്ടായിരിക്കും

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന് വ്യത്യസ്തമായ പിറന്നാളാശംസ നേര്‍ന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി. മോഹന്‍ലാലിന്റെ സ്‌റ്റൈലായ ഇടം തോളിന്റെ ചെരിവ് കടമെടുത്ത് ചരിഞ്ഞ രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെ ചിത്രങ്ങള്‍ സഹിതമാണ് ആശംസ.

കെഎസ്ആര്‍ടിസി തിരുവല്ല, കെഎസ്ആര്‍ടിസി കൊട്ടാരക്കര എന്നീ പേജുകളിലൂടെ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇടം തോളൊന്നു മെല്ലെ ചരിച്ചു.. ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടാ..' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ഈ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതുപോലൊരു ആശംസ ലാലേട്ടന് ഇതുവരെ ലഭിച്ചു കാണില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 

അമ്പത്തിയൊന്‍പതാം പിറന്നാളിന്റെ നിറവിലാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു