ചലച്ചിത്രം

താരരാജാവിന് ഇളമുറക്കാരുടെ പിറന്നാള്‍ സ്‌നേഹം; ലാലേട്ടന് മത്സരിച്ച് ആശംസകൾ നേർന്ന് യുവതാരങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ലാലേട്ടന് ഇന്ന് പിറന്നാള്‍. 1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ച മോഹന്‍ലാല്‍ ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലാലേട്ടനാണ്. 59-ാം പിറന്നാൾ ആഘോഷിക്കുന്ന താരരാജാവിന് മത്സരിച്ച് പിറന്നാൾ ആശംസകൾ നേരുകയാണ് മലയാള സിനിമയിലെ യുവതാരങ്ങൾ.

രാത്രി പന്ത്രണ്ടുമണി പിന്നിട്ടപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ ആശംസകൾ എത്തിത്തുടങ്ങി. മഞ്ജു വാര്യരും പൃഥ്വിരാജുമടക്കമുള്ളവര്‍ മോഹന്‍ലാലിന് ആശംസ കുറിച്ചു. എല്ലാത്തിനും നന്ദി കുറിച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ ആശംസ. 'താങ്ക്യൂ ഫോര്‍ ലൂസിഫര്‍, താങ്ക്യൂ ഫോര്‍ സ്റ്റീഫന്‍, താങ്ക്യൂ ഫോര്‍ കെഎ, നിങ്ങള്‍ എന്താണോ അതുതന്നെ ആയിരിക്കുന്നതിന് നന്ദി. ഹാപ്പി ബര്‍ത്ത്‌ഡേ ചേട്ടാ', പൃഥ്വിരാജ് കുറിച്ചു. 

ലാലേട്ടന് ആരോഗ്യവും സന്തോഷവും നേര്‍ന്നുകൊണ്ടായിരുന്നു നിവിന്‍ പോളിയുടെ ആശംസ. ഓര്‍മ്മകള്‍ക്ക് നന്ദികുറിക്കാനും നിവിന്‍ മറന്നില്ല.

നടൻമാരായ കുഞ്ചാക്കോ ബോബൻ, അ‍ജു വർ​​​ഗ്​ഗീസ്, ഉണ്ണി മുകുന്ദൻ, രമേഷ് പിഷാരടി തുടങ്ങിയവരും നടിമാരായ രചന നാരായണൻകുട്ടി, അതിഥി രവി, പ്രിയ വാര്യർ എന്നിവരും ലാലേട്ടന് സ്നേഹപൂർവ്വം ആശംസകൾ കുറിച്ചുകഴിഞ്ഞു. യുവനടി സാനിയ അയ്യപ്പനും ലാലേട്ടന് ആശംസകൾ നേർന്നിട്ടുണ്ട്. 

ഈ ഇതിഹാസത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ലെന്ന് കുറിച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്റെ ആശംസ. മോഹൻലാൽ ചിത്രത്തിലെ ​ഗാനം സ്റ്റേജിൽ അവതരിപ്പിക്കുന്ന വിഡിയോ പങ്കുവച്ചാണ് കുഞ്ചാക്കോ ബോബൻ പിറന്നാൾ ആശംസകൾ നേർന്നത്. മോഹൻലാലിനെ നോക്കുമ്പോൾ സമയം നിശ്ചലമായിപ്പോകും എന്ന് അ‍ജു വർ​​​​ഗ്​ഗീസ് കുറിച്ചു.

നടനായും ​ഗായകനായും നിർമ്മാതാവായുമെല്ലാം സിനിമയിൽ നിറഞ്ഞുനിന്ന താരത്തിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവയ്പ്പാണ് ആരാധകരെ ഏറ്റവുമധികം ആവേശത്തിലാക്കുന്നത്. മോഹൻലാലിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, കുഞ്ഞാലി മരയ്ക്കാര്‍, ബിഗ് ബ്രദര്‍ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്കായി കാത്തിരിക്കുന്നതിനൊപ്പം തന്നെ ആദ്യമായി സംവിധാനം ചെയ്യുന്ന ബാരോസ് ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു