ചലച്ചിത്രം

നോമ്പെടുത്തില്ല, കുഞ്ഞുടുപ്പിട്ടതിനും വിമര്‍ശനം: അണ്‍ഫോളോ ചെയ്ത് പൊയ്ക്കൂടെയെന്ന് ദംഗല്‍ നായിക

സമകാലിക മലയാളം ഡെസ്ക്

മിര്‍ ഖാന്‍ നായകനായെത്തിയ ദംഗല്‍ എന്ന ചിത്രത്തിലൂടെയാണ് ഫാത്തിമ സന ഷെയ്ക് എന്ന നടിയെ പ്രേക്ഷകര്‍ക്ക് പരിചയം. ഫാത്തിമ രണ്ടാമത് അഭിനയിച്ചതും ഒരു ആമിര്‍ ഖാന്‍ ചിത്രത്തിലായിരുന്നു- തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍. ചിത്രത്തിലെ മികച്ച പ്രകടനത്തെ തുടന്ന് ഏറെ പ്രശംസകള്‍ താരത്തെ തേടിയെത്തിയിരുന്നു.

എന്നാലിപ്പോള്‍ സിനിമയില്‍ അഭിനയിക്കാതെ തന്നെ താരം വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിലാണെന്ന് മാത്രം. ഫ്‌ലോളിഡയില്‍ അവധിക്കാലം ചെലവിടുകയാണിപ്പോള്‍ ഫാത്തിമ. അവിടെ നിന്നുമുള്ള ഒരു ചിത്രമാണ് വിമര്‍ശകരെ ചൊടിപ്പിച്ചിരിക്കിന്നത്. 

കുഞ്ഞുടുപ്പിട്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇത് കണ്ട് പുണ്യ റമദാന്‍ മാസത്തില്‍ വ്രതം നോല്‍ക്കുന്നില്ലേ എന്ന് ചോദിച്ച് ഒരു കൂട്ടം വിമര്‍ശകര്‍ ഇറങ്ങിയിരിക്കുകയാണ്. ഫാത്തിമയുടെ വസ്ത്രധാരണത്തെയും ഇതോടൊപ്പം വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ താരത്തെ പിന്തുണച്ചും ഒട്ടവധി പേര്‍ രംഗത്തെത്തി. 

നടിയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്നും വ്രതമെടുക്കുന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പ് മാത്രാണെന്നും ഇക്കൂട്ടര്‍ തിരിച്ചടിച്ചു. വിമര്‍ശനം ഉന്നയിച്ച ഒരാള്‍ മറുപടിയും നല്‍കി. ഇത് വലിയ പ്രശ്‌നമായി തോന്നുന്നുവെങ്കില്‍ ഓണ്‍ലൈനില്‍ വരേണ്ടെന്നും തന്നെ അണ്‍ഫോളോ ചെയ്യാമെന്നും ഫാത്തിമ പറഞ്ഞു. 

നേരത്തേ ബിക്കിനിയണഞ്ഞ ഫാത്തിമയുടെ ചിത്രത്തിനെതിരേയും ചിലര്‍ വാളെടുത്തിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെയെല്ലാം അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളുന്ന സ്വഭാവക്കാരിയാണ് ഫാത്തിമ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?