ചലച്ചിത്രം

'ഇവളെ പീഡിപ്പിച്ചത് കൊണ്ടാണ് പ്രളയമുണ്ടായത്', ' പെണ്ണ് എന്തുവിളിച്ചു പറഞ്ഞാലും അറ്റന്‍ഷന്‍ കിട്ടും'; സിദ്ദിഖ് അപമാനിച്ചുവെന്ന് തുറന്നുപറഞ്ഞ നടിക്കെതിരെ സൈബര്‍ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

ടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയ നടി രേവതി സമ്പത്തിന് നേരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം. എന്തുകൊണ്ടാണ് ദുരനുഭവം നേരത്തെ പറയാത്തതെയും ജനശ്രദ്ധ കിട്ടാനാണ് ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്നും പറഞ്ഞാണ് ഒരുകൂട്ടര്‍ രേവതിക്ക് എതിരെ സൈബര്‍ ആക്രമണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു പെണ്ണ് എന്ത് വിളിച്ചുപറഞ്ഞാലും അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 

ചൊവ്വാഴ്ചയാണ് സിദ്ദിഖിന് എതിരെ ആരോപണവുമായി രേവതി രംഗത്തെത്തിയത്. സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്കിടെ സിദ്ദിഖ് തന്നോട് അപമര്യാദയായി പെരുമാറി എന്നാണ് നടി ആരോപിക്കുന്നത്. 2016ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ചാണ് സിദ്ദിഖ് അപമര്യാദയായി പെരുമാറിയത്. ആ സമയത്ത് തനിക്ക് 21 വയസ്സായിരുന്നെന്നും സിദ്ദിഖിന്റെ പെരുമാറ്റം തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും നടി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്്റ്റില്‍ വ്യക്തമാക്കുന്നു.

അമ്മയുടെ പ്രതികരണം അറിയിക്കാന്‍ സിദ്ദിഖും കെപിഎസി ലളിതയും വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോയും ഫെയ്‌സ്ബുക്ക് പോസ്റ്റിനോടൊപ്പം നടി പങ്കുവെച്ചിട്ടുണ്ട്. വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിക്കെതിരെ പരാമര്‍ശം നടത്താന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. നിങ്ങള്‍ മുഖം മൂടിയണിഞ്ഞ ജന്റില്‍മാനാണെന്നും രേവതി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്