ചലച്ചിത്രം

മോദിജിയ്ക്ക് ഇനിയൊരു അവസരം നൽകിയില്ലെങ്കിൽ ഞാനിവിടെ ഉണ്ടാകില്ല; വൈറലായി സിദ്ധാർത്ഥിന്റെ പ്രഖ്യാപനം 

സമകാലിക മലയാളം ഡെസ്ക്

ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ അന്തിമ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ തമിഴ് നടൻ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. 

 നരേന്ദ്ര മോദിജിയ്ക്ക് രണ്ടാമത് അവസരം കിട്ടിയില്ലെങ്കിൽ ഞാനെൻ്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന് ഭക്തിപുരസ്സരം പ്രതിജ്ഞ ചെയ്യുന്നുവെന്നാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ്. ജയ്ഹിന്ദ്, മോദിജി വരും എന്ന ഹാഷ്‍‍ടാഗും സിദ്ധാര്‍ത്ഥ് ഒപ്പം ചേർത്തിട്ടുണ്ട്. 

ഇന്നലെ രാത്രിയോടെയാണ് സിദ്ധാര്‍ത്ഥ് ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തത്. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവന്നതിന് പിന്നാലെ ട്വീറ്റ് വൈറലാകുകയായിരുന്നു.  ഏഴായിരത്തോളം പേര്‍ ലൈക്ക് ചെയ്ത ട്വീറ്റ് എഴുന്നൂറിലധികം പേര്‍ റീട്വീറ്റ് ചെയ്തുകഴിഞ്ഞു. ഇതിന് മുന്‍പും പലപ്പോഴും നരേന്ദ്രമോദിയെ ട്രോളിക്കൊണ്ട് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു