ചലച്ചിത്രം

''വിവാഹം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകാനാകുമോ''?: എത്യോപ്യയിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്ക ചോപ്ര

സമകാലിക മലയാളം ഡെസ്ക്

കാന്‍ ചലച്ചിത്രമേളയില്‍ നിന്നുള്ള പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങളാണ് ഇത്രയും ദിവസം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നത്. എന്നാല്‍ ചലച്ചിത്രമേളയുടെ തിരക്കുകളില്‍ നിന്ന് യൂനിസെഫ് ഗുഡ് വില്‍ അംബാസിഡര്‍കൂടിയായ പ്രിയങ്ക നേരെ പോയത് എത്യോപിയയിലേക്കാണ്. അവിടെയുള്ള അഭയാര്‍ത്ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച താരം എത്യോപ്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആയ സാലേ വര്‍ക്ക് സവ്‌ദേയെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്.

എത്യോപ്യയിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന കുട്ടികള്‍ക്കൊപ്പമാണ് താരം സമയം ചിലവഴിച്ചത്. അതിന്റെ അനുഭവങ്ങളും ചിത്രങ്ങളും നടി തന്നെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ആഡിസ് അബാബയിലുളളത്. 

കുട്ടികള്‍ക്കൊപ്പം പാട്ട് പാടുകയും സംസാരിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ആണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. അവിടുത്തെ കുട്ടികള്‍ അനുഭവിക്കുന്ന പട്ടിണി, ലൈംഗികാതിക്രമങ്ങള്‍, ബാലവിവാഹം എന്നീ പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം പ്രിയങ്ക തന്റെ പോസ്റ്റുകളിലൂടെ തുറന്നെഴുതിയിട്ടുണ്ട്. 

പതിനഞ്ച് വയുള്ള ഹസീന എന്ന പെണ്‍കുട്ടിയുടെ കഥ വിവരിക്കുന്നതിലൂടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. 'ഇത് 15 വയസുളള ഹസീന. സ്‌കൂളില്‍ പോവാന്‍ ഇഷ്ടമുളള ഏഴാം ക്ലാസുകാരിയാണ് ഇവള്‍. സഹോദരിക്കും സഹോദരിയുടെ ഭര്‍ത്താവിനുമൊപ്പമായിരുന്നു അവള്‍ താമസിച്ചിരുന്നത്. ഹസീനയുടെ സമ്മതം ഇല്ലാതെ സഹോദരിയുടെ ഭര്‍ത്താവ് അവളുടെ വിവാഹം പദ്ധതിയിടുകയായിരുന്നു. അന്ന് അവള്‍ക്ക് 12 വയസ് മാത്രമായിരുന്നു പ്രായം,'- പ്രിയങ്ക തന്റെ പോസ്റ്റിനൊപ്പം എഴുതി.

'ഒരു ദിവസം അയാള്‍ അവളെ തേടി വീട്ടിലെത്തിയപ്പോള്‍ ഹസീന ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിപ്പോയി. പിറ്റേന്ന് ബാലവിവാഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരും സംഘടനയിലും എത്തിച്ചേര്‍ന്നു. വിവാഹം കഴിച്ചാല്‍ തനിക്ക് ഇനിയും സ്‌കൂളില്‍ പോവാന്‍ കഴിയുമോ എന്നായിരുന്നു ഹസീന സ്വയം ചോദിച്ചിരുന്നത്,'- പ്രിയങ്ക വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''