ചലച്ചിത്രം

'സ്വന്തം രാജ്യത്തെ കുട്ടികള്‍ക്ക് വേണ്ടി എന്തുചെയ്തു?', ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കി പ്രിയങ്ക ചോപ്ര 

സമകാലിക മലയാളം ഡെസ്ക്

യുണിസെഫ് ബ്രാന്‍ഡ് അംബാസിഡറായി എത്തിയോപ്പിയയില്‍ എത്തിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. അഭയാര്‍ത്ഥികളായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അവരിലേക്ക് ലോകശ്രദ്ധ എത്തിക്കുകയാണ് താര്ത്തിന്റെ ഉദ്ദേശം. എന്നാല്‍ പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയ ഒരു ആരാധകന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. 

താരം സ്വന്തം രാജ്യത്തെ കുട്ടികള്‍ക്കായി എന്തു ചെയ്യുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം. കുട്ടികളെല്ലാവരും കുട്ടികളാണെന്നും നമ്മളെല്ലാവരും ആഗോളപൗരന്മാരാണെന്നും ആരാധകനെ ഓര്‍മ്മിപ്പിച്ച പ്രിയങ്ക ലോകമെമ്പാടുമുള്ള നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് പറയുന്നു. യുണിസെഫുമായി സഹകരിച്ച് ഇന്ത്യയില്‍ താന്‍ ഒരുപാട് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

എത്യോപ്യയിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന കുട്ടികളെ സന്ദര്‍ശിക്കുകയാണ് ഇപ്പോള്‍ താന്‍ ചെയ്യുന്നതെന്നും അവരുടെ കഥകള്‍ കേട്ട് അവരുടെ ശബ്ദമായി മാറുകയാണ് താനെന്ന് പ്രിയങ്ക പറഞ്ഞു. ലോകത്തിന് മുന്‍പില്‍ എന്റെ ശബ്ദം ഉപയോഗിച്ച് അവരുടെ ശബ്ദത്തെ ഉയര്‍ത്തുകയാണ് താനെന്നും താരം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം