ചലച്ചിത്രം

'എനിക്ക് പ്രായായിട്ടില്ല, ആവുമ്പോ പറയാം'; ജയസൂര്യയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി പെണ്‍കുട്ടി; കയ്യടി

സമകാലിക മലയാളം ഡെസ്ക്


തെരഞ്ഞെടുപ്പ് ഫലത്തിനായി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു രാജ്യം. മികച്ച വിജയം നേടി വീണ്ടും എന്‍ഡിഎ അധികാരത്തിലേറി. കേരളത്തില്‍ കോണ്‍ഗ്രസാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. പല പ്രവചനങ്ങളേയും നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു തെരഞ്ഞെടുപ്പ് പ്രവചനമാണ്. ഒരു കൊച്ചു കുട്ടിയും നടന്‍ ജയസൂര്യയും തമ്മിലുള്ള സംഭാഷണമാണ് ആരാധക ശ്രദ്ധ നേടുന്നത്. 

എല്‍ഡിഎഫോ യൂഡിഎഫോ ബിജെപിയോ ആരാണ് തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നാണ് ജയസൂര്യ കുഞ്ഞിനോട് ചോദിക്കുന്നത്. അതിന് കുഞ്ഞ് നല്‍കിയ മറുപടിയാണ് കയ്യടി നേടുന്നത്. ഫലത്തെക്കുറിച്ച് പറയാം തനിക്ക് പ്രായമായിട്ടില്ലെന്നും പ്രായമാകുമ്പോള്‍ പറയാം എന്നുമാണ് കുഞ്ഞ് പറയുന്നത്. എന്നാണ് പ്രായമാകുക എന്ന ചോദ്യത്തിന് നാളെ ആകുമെന്നും നാളെ ഉച്ചയാവുമ്പോള്‍ ആര് ജയിക്കുമെന്നും മറുപടി പറയുന്നുണ്ട്. ഫല പ്രഖ്യാപനത്തിന്റെ തലേദിവസമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് കുഞ്ഞിന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?