ചലച്ചിത്രം

ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളില്‍ ഐശ്വര്യ ലക്ഷ്മിയും, ആലിയ ഭട്ട് ഒന്നാം സ്ഥാനത്ത്

സമകാലിക മലയാളം ഡെസ്ക്

2018ലെ ഏറ്റവും ആകര്‍ഷകത്വമുള്ള ഇന്ത്യന്‍ വനിതകളില്‍ മലയാളികളായ ഐശ്വര്യ ലക്ഷ്മിയും. ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വ്വെയിലാണ് ഐശ്വര്യ തെരഞ്ഞെടുക്കപ്പെട്ടത്. ആകര്‍ഷകത്വമുള്ള വനിതകളെ കണ്ടെത്താനുളള വോട്ടിങ്ങില്‍ ഒന്നാം സ്ഥാനം നേടിയത് ബോളിവുഡ് സുന്ദരി ആലിയ ഭട്ടാണ്. 

48ാം സ്ഥാനത്താണ് ഐശ്വര്യ ലക്ഷ്മി. വിവിധ മേഖലകളിലുള്ള 50 വനിതകളെ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുത്തത്.  മീനാക്ഷി ചൗധരിയാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം കത്രീന കൈഫും നാലാം സ്ഥാനം ദീപിക പദുകോണും സ്വന്തമാക്കി. 39ാം സ്ഥാനത്ത് മലയാളിയായ മാളവികയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

തമിഴിലും മലയാളത്തിലും നായികയായി തിളങ്ങുന്ന ഐശ്വര്യ രാജേഷും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സെക്‌സ് അപ്പീല്‍, ആറ്റിറ്റിയൂഡ്, ടാലന്റ് എന്നിവയായിരുന്നു മത്സരത്തിന്റെ പ്രധാന ഘടകങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം