ചലച്ചിത്രം

കക്ഷത്തിലെ രോമം കാണിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തു; സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റ്

സമകാലിക മലയാളം ഡെസ്ക്

ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ പേരില്‍ എപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയയാകാറുള്ളയാളാണ് ബോളിവുഡ് താരം മലൈക അറോറ. മറ്റ് താരങ്ങളെപ്പോലെ തന്റെ പെര്‍ഫക്റ്റ് ചിത്രങ്ങള്‍ മാത്രം പങ്കുവയ്ക്കുന്നതില്‍ അല്ല മലൈയ്കയുടെ ത്രില്‍. അതുകൊണ്ടാണ് ഇവര്‍ വ്യത്യസ്തയാകുന്നതും. 

നേരത്തേ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ വയറിലെ സ്ട്രച്ച് മാര്‍ക്കുകള്‍ വെളിപ്പെടുത്തിയുള്ള ഫോട്ടോ പങ്കുവെച്ചത് ഏറെ ചര്‍ച്ചയായിട്ടുണ്ടായിരുന്നു. അന്ന് താരത്തെ വിമര്‍ശിച്ചവര്‍ക്കെല്ലാം ചുട്ടമറുപടി നല്‍കിയാണ് ഇവര്‍ പ്രതികരിച്ചത്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രത്തിന്റെ പേരില്‍ മലൈക വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

കഴിഞ്ഞ ദിവസം തന്റെ കക്ഷത്തിലെ രോമങ്ങള്‍ വെളിപ്പെടുത്തി മലൈക പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ആരാധകരെ അസ്വസ്ഥരാക്കുന്നത്. മൂന്ന് മില്യനിലധികം ലൈക്ക് ലഭിച്ച ഇന്‍സ്റ്റഗ്രാം ചിത്രത്തിന് താഴെ വളരെ മോശം അഭിപ്രായ പ്രകടനങ്ങളുമായാണ് ചിലര്‍ എത്തിയിരിക്കുന്നത്.

ഫോട്ടോഷൂട്ടിന് മുന്‍പ് ഷേവ് ചെയ്യാമായിരുന്നില്ലേ, നിങ്ങളുടെ കക്ഷത്തിലെ രോമങ്ങള്‍ അറപ്പുളവാക്കുന്നു, ഇത്രയും വൃത്തികെട്ടത് കണ്ടിട്ടില്ല തുടങ്ങിയ തരത്തിലാണ് ആളുകളുടെ പ്രതികരണം. എന്നാല്‍ ഇതിനെ വളരെ പോസിറ്റീവായി എടുത്തവരാണ് അധികവും. 

ശരീരം എങ്ങനെയാണോ അതിനെ അപ്രകാരം പകര്‍ത്താന്‍ ശ്രമിച്ച ആത്മവിശ്വാത്തെ അഭിനന്ദിച്ചാണ് മിക്കവരുടെയും പ്രതികരണം. കക്ഷത്തിലെ രോമങ്ങള്‍ സ്വാഭാവികമാണ്, അതില്‍ മറച്ച് വയ്ക്കാന്‍ എന്താണുള്ളത് എന്നും ചിലര്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി