ചലച്ചിത്രം

'പുതുമുഖങ്ങള്‍ ആര്‍ക്കൊപ്പം കിടക്കണം എന്നുവരെ അയാള്‍ തീരുമാനിക്കും'; കരണ്‍ ജോഹറിന് എതിരേ കങ്കണയുടെ സഹോദരി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും നടി കങ്കണയും തമ്മിലുള്ള യുദ്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പറ്റുന്ന അവസരങ്ങളില്‍  എല്ലാം ഇരുവരും പരസ്പരം ചെളിവാരി എറിയാറുണ്ട്. കങ്കണയാണ് വിമര്‍ശനങ്ങളില്‍ മുന്നില്‍. കരണ്‍ ജോഹറിന് നേതൃത്വത്തിലുള്ള ഒരു വിഭാഗം തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നും കങ്കണ പറഞ്ഞിരുന്നു. ഇപ്പോള്‍ കരണ്‍ ജോഹറിന് എതിരേ ഗുരുതര ആരോപണവുമായി കങ്കണയുടെ സഹോദരി രംഗോലിയും രംഗത്തെത്തിയിരിക്കുകയാണ്. 

തന്റെ സിനിമയിലൂടെ വരുന്ന പുതുമുഖങ്ങളെ നിയന്ത്രിക്കുന്നത് കരണ്‍ ജോഹറാണെന്നാണ് രംഗോലി പറയുന്നത്. അവര്‍ ആരുടെ കൂടെ കിടക്കണം എന്നുവരെ തീരുമാനിക്കുന്നത് കരണാണെന്നും അവര്‍ ട്വീറ്റ് ചെയ്തു. 'തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം എടുക്കുക മാത്രമല്ല അവര്‍ എന്തു ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും തീരുമാനിക്കുന്നത് കരണ്‍ ആണ്. ഒടുവില്‍ അവര്‍ ബലപ്രയോഗത്തിലൂടെ അഭിനേതാക്കളെ ഒതുക്കും. ഇനിയും തുടരും.'

കഴിഞ്ഞ ദിവസം യുവ നടന്‍ ഇഷാന്‍ ഖട്ടറിനെ കരണിന്റെ ധര്‍മ പ്രൊഡക്ഷന്‍സിന്റെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കമാല്‍ ഖാന്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണവുമായി രംഗോലി രംഗത്തെത്തിയത്. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടര്‍ കരണനിനോട് കയര്‍ത്ത് സംസാരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇനിമുതര്‍ ധര്‍മ പ്രൊഡക്ഷന്‍ ഇഷാനുമൊത്തെ സഹകരിക്കില്ലെന്നാണ് കമാല്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി