ചലച്ചിത്രം

വിജയ് ചിത്രം ബിഗില്‍ വിവാദത്തില്‍, കഥയില്‍ അവകാശം ഉന്നയിച്ച് സംവിധായകന്‍, വഞ്ചനാക്കുറ്റത്തിന് കേസ്‌

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; റെക്കോഡുകള്‍ മറികടന്ന് സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ് തമിഴ് സൂപ്പര്‍താരം വിജയിയുടെ പുതിയ ചിത്രം ബിസംവിധായകന്‍
ഗില്‍. അതിനിടെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരേ പൊലീസ് വഞ്ചനക്കുറ്റത്തിന് കേസ് എടുത്തു. നവാഗത സംവിധായകനായ നന്ദി ചിന്നി കുമാറിന്റെ പരാതിയിലാണ് ഹൈദരാബാദ് ഗച്ചിബോവ്‌ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഫുട്‌ബോള്‍ പരിശാലകനാകുന്ന ഗുണ്ടയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. മഹാരാഷ്ട്ര സ്വദേശിയായ അഖിലേഷ് പോള്‍ എന്ന ഫുട്‌ബോള്‍ കളിക്കാരന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഗുണ്ട ജീവിതം ഉപേക്ഷിച്ചാണ് അഖിലേഷ് ഫുട്‌ബോളിലേക്ക് എത്തുന്നത്. അഖിലേഷിന്റെ ജീവിതം സിനിമയാക്കാന്‍ താന്‍ നേരത്തെ കോപ്പിറൈറ്റ് വാങ്ങിയിരുന്നെന്നും ഇത് തെറ്റിച്ചാണ് ബിഗില്‍ സിനിമയില്‍ ഉപയോഗിച്ചത് എന്നുമാണ് നന്ദിയുടെ പരാതി. 

ബിഗില്‍ നിര്‍മാതാക്കള്‍ക്കും അഖിലേഷ് പോളിനും എതിരെയാണ് വിശ്വാസ വഞ്ചനയ്ക്ക് കേസ് എടുത്തിരിക്കുന്നത്. ഏത് ഭാഷയില്‍ വേണമെങ്കില്‍ ഫീച്ചര്‍ സിനിമയെടുക്കാനുള്ള അനുവാദം നല്‍കിക്കൊണ്ടുള്ളതായിരുന്നു ഇവര്‍ തമ്മിലുള്ള കരാര്‍. 12 ലക്ഷം രൂപയ്ക്കായിരുന്നു കരാറിലേര്‍പ്പെട്ടത്. ഇതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപ നന്ദിയില്‍ നിന്ന് അഖിലേഷ് കൈപ്പറ്റി. സിനിമ ചിത്രീകരിച്ചതിന് ശേഷവും റിലീസിനു മുന്‍പുമായി ബാക്കി പണം നല്‍കാം എന്നായിരുന്നു കരാര്‍. 

ബിഗിലിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തതു മുതല്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ആറ്റ്‌ലിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെന്നും എന്നാല്‍ സാധിച്ചില്ലെന്നുമാണ് നന്ധി ചിന്നി കുമാര്‍ പറയുന്നത്. സിനിമാറ്റോഗ്രാഫി ആക്റ്റിന്റേയും കോപ്പിറൈറ്റ് ആക്റ്റിന്റേയും ലംഘനമാണ് നിര്‍മാതാക്കള്‍ നടത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നന്ദി ചിന്നി കുമാറിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്