ചലച്ചിത്രം

ആ സിനിമയിൽ അഭിനയിച്ചത് വലിയ മണ്ടത്തരം; വഞ്ചിക്കപ്പെട്ടു; വെളിപ്പെടുത്തലുമായി നയൻതാര

സമകാലിക മലയാളം ഡെസ്ക്

സൂപ്പർ ഹിറ്റ് ചിത്രമായ ഗജിനിയിൽ അഭിനയിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ​​ഗജിനിയിൽ അഭിനയിക്കാനുള്ള തീരുമാനം ഒരു വലിയ മണ്ടത്തരമായിരുന്നുവെന്നും കുറ്റബോധം തോന്നുന്നുണ്ടെന്നും താരം തുറന്നടിച്ചു. സ്വകാര്യ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നയൻതാരയുടെ വെളിപ്പെടുത്തൽ.

വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ നൽകിയത്. വഞ്ചിക്കപ്പെട്ടതായി തനിക്ക് തോന്നിയെന്നും താരം പറഞ്ഞു. ഈ അനുഭവത്തിന് ശേഷം അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു. മെഡിക്കൽ വിദ്യാർഥിനിയായ ചിത്രയുടെ വേഷത്തിലാണ് ​ഗജിനിയിൽ സൂര്യയ്ക്കൊപ്പം താരം എത്തിയത്. എആർ മുരുഗദോസായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. 

മുരുഗദോസ് തന്നെ സംവിധാനം ചെയ്യുന്ന ദർബാറാണ് നയൻസിന്റെ റിലീസാകാനുള്ള ചിത്രം. ഈ അഭിമുഖത്തിന് ശേഷം ആ ചിത്രം വലിയ ചർച്ച ആയിട്ടുണ്ട്. സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനാകുന്ന ചിത്രത്തിൽ സുനിൽ ഷെട്ടി, ശ്രിയ സരൺ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ജനുവരി 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും