ചലച്ചിത്രം

അവധി ആഘോഷം തിരുവനന്തപുരത്ത്; സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിച്ച് ശ്രീയ സരണ്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

അവധി ആഘോഷിക്കാന്‍ കേരളത്തില്‍ എത്തി തെന്നിന്ത്യന്‍ താരസുന്ദരി ശ്രീയ സരണ്‍. കുടുംബ സമേതം തിരുവനന്തപുരത്താണ് താരം അവധി ആഘോഷിക്കാന്‍ എത്തിയത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നുള്ള മനോഹരമായ വിഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബിക്കിനിയില്‍ സ്വിമ്മിങ് പൂളില്‍ നീന്തുന്നതിന്റേതാണ് വിഡിയോ. താരത്തിന്റെ അമ്മയാണ് വിഡിയോ പകര്‍ത്തിയത്. 

നീണ്ട നാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ താരം മറക്കാറില്ല. 

റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേ കൊശ്ചീവുമായുള്ള വിവാഹശേഷമാണ് താരം സിനിമയില്‍ ഇടവേള എടുത്തത്. എന്നാല്‍ ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്കിലൂടെ വീണ്ടും മടങ്ങി വരവിന് ഒരുങ്ങുകയാണ് താരം. മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രമായാണ് താരം എത്തുന്നത്.  2017ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഗൗതമിപുത്രയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ