ചലച്ചിത്രം

24 കൊല്ലവും മടികൂടാതെ ചാന്‍സിനു വേണ്ടി വിളിച്ചുകൊണ്ടിരുന്നു; ഈ സിനിമയ്ക്ക് വേണ്ടി വിനീത് നേരിട്ട് വിളിച്ചു

സമകാലിക മലയാളം ഡെസ്ക്

മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നടന്‍ ജയരാജിനെ പ്രശംസിച്ചുകൊണ്ടുള്ള നിര്‍മാതാവ് അമര്‍ പ്രേമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. വര്‍ഷങ്ങളായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഒതുങ്ങിയിരുന്ന അദ്ദേഹത്തിന് വിനീത് ശ്രീനിവാസന്‍ നേരിട്ടു വിളിച്ചു നല്‍കിയ ചിത്രമാണ് ഹെലനിലേത് എന്നാണ് അമര്‍ പ്രേം പറയുന്നത്. 

അമര്‍ പ്രേമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഹെലന്‍  വിനീത് ശ്രീനിവാസന്‍ ഇഷ്ട്ടം 
1995 ല്‍ കെ മധു സാറിന്റെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയില്‍ കള്ളന്‍ ദാമോദരന്‍ എന്ന മികച്ച കഥാപാത്രത്തിന് ശേഷം കഴിഞ്ഞ 24 കൊല്ലവും അഭിനയിച്ച നൂറില്‍ പരം സിനിമയിലും ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുവാനോ ,അല്ലെങ്കില്‍ ഒരു ഡയലോഗ് അതിനായിരുന്നു ജയരാജേട്ടന് യോഗം ,പക്ഷെ കഴിഞ്ഞ 24 കൊല്ലവും അദ്ദേഹം മടി കൂടാതെ ചാന്‍സിന് വേണ്ടി എല്ലാവരേയും വിളിച്ചു കൊണ്ടേ ഇരുന്നു , ആ അദേഹത്തിന്റെ ഫോണിലേക്ക് വിനീത് ശ്രീനിവാസന്‍ എന്ന വ്യക്തി നേരിട്ട് വിളിച്ചു നല്കിയ സിനിമയാന് ഹെലന്‍ ... ഹെലന്‍ സിനിമ കണ്ടിറങ്ങിയവര്‍ക്കു മനസ്സിലാകും എത്ര ശക്തമായ കഥാപാത്രമാണ് ജയരാജേട്ടന് കിട്ടിയത് എന്ന് ,ഹെലന്‍ എനിക്ക് പ്രീയപ്പെട്ടതാകുന്നു എല്ലാം കൊണ്ടും ,നമ്മുടെ ജയരാജേട്ടനെ നിങ്ങളുടെ കൂടെ ചെര്‍ത്തു നിര്‍ത്തിയതിന് വിനീത് ഭായ് ഒരിക്കല്‍ കൂടി നന്ദി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു