ചലച്ചിത്രം

'റോബര്‍ട്ട്, അപ്പോ ക്രിസ്ത്യാനിയാണല്ലേ'; റിപ്പര്‍ കുഞ്ഞപ്പനെ തേടി സൈജു; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സുരാജ് വെഞ്ഞാറമൂടും സൗബിനും പ്രധാന വേഷത്തില്‍ എത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യം ചിത്രത്തിന് വലിയ രീതിയിലുള്ള സ്വീകരണം ലഭിച്ചില്ലെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ തീയെറ്റര്‍ ഹൗസ് ഫുളായി ഓടുകയാണ്. ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തതിന് പിന്നാലെ ഒരു സ്‌നീക് പീക്ക് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

സുരാജ് വെഞ്ഞാറമൂടും സൈജു കുറുപ്പും റോബൊട്ടും തമ്മിലുള്ളതാണ് രംഗം. റോബോട്ടിനെ കാണാന്‍ എത്തുന്ന സൈജുവിന്റേതാണ് രംഗം. രസകരമായ വിഡിയോ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഭാസ്‌കര പൊതുവാള്‍ എന്ന വൃദ്ധ കഥാപാത്രമായാണ് സുരാജ് എത്തുന്നത്. അദ്ദേഹത്തിന്റെ മകനായാണ് സൗബിന്‍ എത്തുന്നത്. 

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. സന്തോഷ് ടി കുരുവിള നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സനു ജോണ്‍ വര്‍ഗീസ് ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും