ചലച്ചിത്രം

നിർമാതാവ് മുഹമ്മദ് ബാപ്പു അന്തരിച്ചു; കബറടക്കം ഇന്ന്  

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : നിർമാതാവ് ടി മുഹമ്മദ് ബാപ്പു അന്തരിച്ചു. 82 വയസ്സായിരുന്നു. മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സ്വപ്നാടനത്തിന്റെ നിർമാതാവാണ്. 

സിനിമാ രംഗത്തുള്ളവർക്ക് മുംബൈയിൽ ആതിഥേയനായിരുന്ന ബാപ്പു പോപ്പുലർ എന്ന ട്രാവൽ ഏജൻസിയും ഹോട്ടലുകളും നടത്തിയിരുന്നു. എഴുപതുകളിൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തുന്ന മലയാളികളുടെ സ്ഥിരം താവളമായിരുന്നു ബാപ്പുവിന്റെ മുംബൈയിലെ ഓഫിസും വീടും. അങ്ങനെയാണു 1975ൽ കെ ജി ജോർജ്ജിന്റെ ആദ്യ സിനിമയായ സ്വപ്നാടനം നിർമിച്ചത്. ബോളിവുഡ് ചിത്രമായ ലുബ്നയും അദ്ദേഹം നിർമിച്ചിട്ടുണ്ട്. 

കബറടക്കം ഇന്ന് മൂന്ന് മണിക്ക് മാറഞ്ചേരി മുക്കാല നീറ്റിക്കൽ പള്ളിയിൽ വച്ച് നടക്കും. ഭാര്യ:ഖദീജ. അഷ്‌റഫ്, നസീർ (സൗദി), രേഷ്‌മ, പ്രവീണ, മുഹമ്മദ്, മുംതാസ്, ശരീഫ് എന്നിവരാണ് മക്കൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''