ചലച്ചിത്രം

ഹൃദയസംബന്ധമായ അസുഖം ബാധിച്ച് മോളി കണ്ണമാലി; മരുന്നു വാങ്ങാന്‍ പോലും പണമില്ലെന്ന് താരം

സമകാലിക മലയാളം ഡെസ്ക്

സിനിമയിലും മിനി സ്‌ക്രീനിലും തിളങ്ങി നിന്ന മോളി കണ്ണമാലി ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ഹൃദയത്തില്‍ ബ്ലോക്ക് ഉള്ളതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. എന്നാല്‍ പണമില്ലാത്തതിനാല്‍ മരുന്നു വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നാണ് താരം പറയുന്നത്. 

സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് മോളി ഇത്രയും നാള്‍ കഴിഞ്ഞിരുന്നത്. അസുഖം രൂക്ഷമായതോടെ കഴിഞ്ഞ കുറേ നാളുകളായി അഭിനയത്തില്‍  നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. അടിയന്തിരമായ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തുച്ഛമായ വരുമാനമുള്ള മക്കള്‍ക്ക് മോളിയുടെ ചികിത്സാ ചെലവ് താങ്ങാനാവാത്ത അവസ്ഥയിലാണ്. അയല്‍വാസി കടം നല്‍കുന്ന പണം കൊണ്ടാണ് മരുന്നു വാങ്ങുന്നത് എന്നാണ് അവര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി