ചലച്ചിത്രം

'ഫീല്‍ഡ് ഔട്ട് ആക്കാനുള്ള അടുത്ത ആള്‍ റെഡി'; ബാബു ആന്റണിയെ ട്രോളിയ ആൾക്ക് ഒമറിന്റെ മറുപടി 

സമകാലിക മലയാളം ഡെസ്ക്

ടൻ ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് പവര്‍സ്റ്റാർ. തന്റെ പുതിയ ചിത്രം ധമാക്ക പൂർത്തീകരിച്ചാൽ ഉടൻ പവർസ്റ്റാറിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചുകൊണ്ട്  ബാബു ആന്റണിക്കൊപ്പമുള്ള ഒരു ചിത്രം ഒമർ പങ്കുവച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിന് താഴെ ബാബു ആന്റണിയെ ട്രോളി കമന്റിട്ടയാൾക്ക് ഒമർ നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

'ഫീല്‍ഡ് ഔട്ട് ആക്കാനുള്ള അടുത്ത ആള്‍ റെഡി', എന്നായിരുന്നു കമന്റ്. കമന്റിനു ചുട്ട മറുപടിയുമായി സംവിധായകന്‍ രംഗത്തു വന്നു. ' അതിന് ഞാന്‍ ഫീല്‍ഡില്‍ ഉള്ള ഏത് നായകനെ വച്ചിട്ടാ മോനൂസേ പടം ചെയ്തിട്ടുള്ളത്?' സിജു വില്‍സണ്‍, ബാലു വര്‍ഗീസ്, റോഷന്‍, അരുണ്‍ എന്നീ നടന്‍മാരുടെ പേരുകളും സംവിധായകന്‍ എടുത്തു പറഞ്ഞു. 

'വല്ല്യ താരങ്ങളെ വെച്ച് സിനിമ ചെയ്തിട്ട് പോലും ഒരുപാട് സിനിമ ആരും അറിയാതെ പോകുന്നു. എന്റെ റിലീസ് ആയ മൂന്ന് ചിത്രവും നിര്‍മ്മാതാവിന് നഷ്ടവും വരുത്തിയിട്ടില്ലാ ട്രോളുന്നവര്‍ ഒരു താരമില്ലാത്ത ചിത്രം ചെയ്തു നോക്കു അപ്പോള്‍ അറിയാം ബുദ്ധിമുട്ട്.' എന്നും സംവിധായകന്‍ മറുപടി നല്‍കുന്നു.' എന്നും ഒമര്‍ലുലു കൂട്ടിച്ചേര്‍ത്തു. പോസ്റ്റിനു ചുവടെ നിരവധി പേരാണ് ഒമര്‍ ലുലുവിന് പിന്‍തുണ അറിയിച്ചു രംഗത്തു വന്നിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്