ചലച്ചിത്രം

ഞാന്‍ നല്ല നടനോ സംവിധായകനോ ആയിരിക്കില്ല, അതുകൊണ്ട് അവര്‍ എന്നെ വിളിച്ചില്ലെന്ന് പ്രതാപ് പോത്തന്‍; അവര്‍ ആരാണെന്ന് ബാബു ആന്റണി

സമകാലിക മലയാളം ഡെസ്ക്

ണ്‍പതുകളിലെ താരങ്ങളുടെ കൂടിച്ചേരലിന് വിളിക്കാത്തതില്‍ സങ്കടം തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. താനൊരു മോശം നടനോ സംവിധായകനോ ആയതുകൊണ്ടാകാം തന്നെ അവരുടെ ഒത്തുചേരലിന് വിളിക്കാതിരുന്നത് എന്നാണ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. തനിക്ക് വിഷമമുണ്ടെന്നും തന്റെ സിനിമ ജീവിതം ഒന്നുമല്ലാതായി എന്നാണ് തോന്നുന്നതെന്നും അദ്ദേഹം കുറിച്ചത് 

 'എണ്‍പതുകളിലെ താരങ്ങളുമായി വ്യക്തിപരമായി എനിക്ക് ബന്ധമില്ല, ചിലപ്പോള്‍ അത് ഞാനൊരു മോശം നടനും സംവിധായകനുമായതുകൊണ്ടാകും.  അതുകൊണ്ടാകാം അവരുടെ കൂടിച്ചേരലില്‍ എന്നെ വിളിക്കാതിരുന്നത്. എനിക്ക് ദുഃഖമുണ്ട്. പക്ഷേ എന്തുപറയാന്‍. എന്റെ സിനിമാ കരിയര്‍ ഒന്നുമല്ലാതായി. ചിലര്‍ക്ക് നമ്മെ ഇഷ്ടപ്പെടാം, ചിലര്‍ വെറുക്കും. പക്ഷേ ജീവിതം മുന്നോട്ടുപോകും.' ജീവിതത്തിന്റെ അര്‍ത്ഥം എന്താണ് എന്ന ചിന്തയിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്. 

പ്രതാപ് പോത്തന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. അവര്‍ ആരാണെന്ന് എനിക്ക് അറിയില്ല എന്നായിരുന്നു ബാബു ആന്റണിയുടെ കമന്റ്. 'അവരെ ശ്രദ്ധിക്കേണ്ട. ഇന്ന് നിങ്ങള്‍ ഈ നിലയിലെത്താന്‍ ഇവരില്‍ ആരും ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നും നിങ്ങള്‍ നല്ല സംവിധായകനും നടനുമാണ്' ബാബു ആന്റണി മറുപടിയായി കുറിച്ചു. 

തുടര്‍ച്ചയായ പത്താം തവണയാണ് 80 കളിലെ സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചത്. കറുപ്പും ഗോള്‍ഡന്‍ കളറുമായിരുന്നു ഈ വര്‍ഷത്തെ ഒത്തുചേരലിന്റെ തീം. പാട്ടും നൃത്തവുമൊക്കെയായി സംഘം ആഘോഷരാവിന് മോടികൂട്ടി. മോഹന്‍ലാല്‍, ശോഭന, രേവതി, സുഹാസിനി, ജയറാം, രാധിക ശരത്കുമാര്‍, ചിരഞ്ജീവി, നാഗാര്‍ജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമന്‍, ഖുഷ്ബൂ, മേനക, സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന്‍ തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ പരിപാടികളില്‍ പങ്കെടുത്തു.  ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു താരങ്ങളുടെ ഒത്തുകൂടല്‍. രജനീകാന്തും കമല്‍ഹാസനും തിരക്കുമൂലം പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ