ചലച്ചിത്രം

പ്രശസ്ത തമിഴ് നടന്‍ ബാലാ സിങ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ബാലാ സിങ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ ചെന്നൈയിലെ വിജയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ വിരുമാണ്ടി, ഇന്ത്യന്‍, പുതുപ്പേട്ടൈ, സാമി തുടങ്ങി നിരവധി സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിറങ്ങിയ ശേഷം നാടക നടനായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം, മലമുകളിലെ ദൈവം എന്ന മലയാള ചിത്രത്തില്‍ കൂടിയാണ് സിനിമാ രംഗത്തേത്ത് കടന്നുവന്നത്. ഉയരും ഞാന്‍ നാടാകെ, ജംഗിള്‍ ബോയ്, തടവറയിലെ രാജകുമാരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 1995ല്‍ പുറത്തിറങ്ങിയ അവതാരമാണ് തമിഴിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. 2004ല്‍ കേരള ഹൗസ് ഉടന്‍ വില്‍പനക്ക്, 2008ല്‍ മുല്ല എന്നീ മലയള ചിത്രങ്ങളിലും അഭിനയിച്ചു.  2019ല്‍ പുറത്തിറങ്ങിയ ആര്യയുടെ മഗാമുനിയാണ് അവസാന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'