ചലച്ചിത്രം

'അഞ്ച് സിനിമകള്‍ ഒന്നിച്ച് ചെയ്യുന്ന അനുഭവം'; ക്രൈം ത്രില്ലറുമായി തമന്ന വെബ് സീരിസിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന നടി തമന്ന ഭാട്ടിയ വെബ് സീരീസില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. 'ദി നവംബര്‍ സ്‌റ്റോറി' എന്ന വെബ് സീരീസിലാണ് തമന്ന അഭിനയിക്കുന്നത്. സ്ത്രീകേന്ദ്രീകൃത കഥപറയുന്ന സീരീസ് പുതുമുഖ സംവിധായകന്‍ രാം സുബ്രഹ്മണ്യന്‍ ആണ് ഒരുക്കുന്നത്. 

അച്ഛന്‍-മകള്‍ ബന്ധത്തെ ആധാരമാക്കിയാണ് കഥ പുരോഗമിക്കുന്നത്. മകളുടെ വേഷത്തില്‍ തമന്ന എത്തുമ്പോള്‍ ജിഎം കുമാറാണ് അച്ഛന്‍ വേഷത്തിലെത്തുന്നത്. ആനന്ദ വികതന്‍ ഗ്രൂപ്പ് നിര്‍മ്മിക്കുന്ന സീരീസ് ഹോട്ട്‌സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. 

അഞ്ച് സിനിമകള്‍ ഒന്നിച്ച് ചെയ്യുന്ന പോലെയാണ് ഒരു വെബ് സീരീസില്‍ അഭിനയിക്കുന്നതെന്നും തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു മികച്ച വേദിയാണ് അതെന്നും തമന്ന പറയുന്നു. സിനിമയുടെ രണ്ട് മണിക്കൂര്‍ ടൈം ഫ്രെയിമിന് പുറത്തുള്ള വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന നടിയാണ് താനെന്നും ഈ അവസരം ഒരു പുതിയ പരിശീലന കളരിയാണെന്നും തമന്ന കൂട്ടിച്ചേര്‍ത്തു. കഥാപാത്രത്തിന്റെ ഡീറ്റെയിലിലേക്ക് കൂടുതല്‍ ഇറങ്ങിചെല്ലാന്‍ കഴിയുമെന്നും അതുവഴി കൂടുതല്‍ മനസ്സിലാക്കിയശേഷം അഭിനയിക്കാന്‍ കഴിയുമെന്നും തമന്ന പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''