ചലച്ചിത്രം

'ഇനിയെങ്കിലും പറയു ആഷിക് അബു, നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ': ഹരീഷ് പേരടി 

സമകാലിക മലയാളം ഡെസ്ക്

ടൻ ഷെയ്ൻ നി​ഗത്തെ സിനിമകളിൽ നിന്ന് വിലക്കികൊണ്ടുള്ള നിർമാതാക്കളുടെ സംഘടനാ തീരുമാനം പുറത്തുവന്നതിന് പിന്നാലെ ആഷിക്അബു, ശ്യാംപുഷ്ക്കരൻ, രാജീവ് രവി, ഗീതു മോഹൻദാസ്, പാർവതി തിരുവോത്ത് എന്നിവർ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി നടൻ ഹരീഷ് പേരടി.

മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രീയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്നവർക്ക് ഈ വിഷയത്തിൽ എന്താണ് പറ്റിയതെന്ന് ഹരീഷ് ചോദിക്കുന്നു. ഷെയ്ൻ നിഗം എന്ന നടന്റെ പ്രശനം ലോകംമുഴുവനുള്ള മലയാളികൾ ചർച്ചചെയ്യുകയാണെന്നും നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നെന്നും ഹരീഷ് കുറിച്ചു. 

ഹരീഷ് പേരടിയുടെ കുറിപ്പ് 

നിർമാതാക്കളുടെ സംഘടന അവരുടെ നിലപാട് വ്യക്തമാക്കി...ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അവരുടെ നിലപാടാണ്...യോജിക്കാം ... വിയോജിക്കാം..

ഇനിയെങ്കിലും പറയു...ആഷിക്അബു...ശ്യാംപുഷ്ക്കരൻ...രാജീവ് രവി ...ഗീതു മോഹൻദാസ്...പാർവതിതിരുവോത്ത്...ഇനിയുമുണ്ട് പേരുകൾ ...നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ...

നിങ്ങളുടെ സിനിമയിൽ അഭിനയിച്ച ഷെയ്ൻ നിഗം എന്ന നടന്റെ പ്രശനം ലോകംമുഴുവനുള്ള മലയാളികൾ ചർച്ചചെയ്യുന്നു...

മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രീയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങൾക്ക് എന്താണ് പററിയത്..അവനെ നിങ്ങൾ അനുകൂലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നു..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ