ചലച്ചിത്രം

ഇവരിൽ ആരാണ് റോമിയോ? ലിഫ്റ്റടിച്ച പയ്യന്മാരെ കാട്ടി ചാക്കോച്ചൻ ചോദിച്ചു; ഒടുവിൽ താരത്തെ ട്രോളി ആരാധകർ 

സമകാലിക മലയാളം ഡെസ്ക്

ടൻ കുഞ്ചാക്കോ ബോബന്റെ കാറിൽ കണ്ട രണ്ട് പുതിയ മുഖങ്ങൾ ആരുടേതെന്ന് തിരയുകയായിരുന്നു സോഷ്യൽ ലോകം. പുതിയ ചിത്രത്തിലെ ബാലതാരങ്ങളായിരിക്കും എന്നാണ് ചിത്രം കണ്ട് ആദ്യം കരുതിയത്. പക്ഷെ കാര്യം ചാക്കോച്ചൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. സം​ഗതി ലിഫ്റ്റടിച്ചതാണ്. 

ചാക്കോച്ചൻ ഷൂട്ടിങ്ങിനായി പോകുന്നതിനിടെ വണ്ടിക്കു കൈ നീട്ടിയ രണ്ട് കുറുമ്പന്മാരാണ് താരത്തിനൊപ്പം കാറിലുള്ളത്. വാ​ഗമണ്ണിലെ ഷൂട്ടിങ്ങിനായി പോകുന്നതിനിടെയാണ് സ്കൂൾ യൂണിഫോമിലുള്ള രണ്ട് കുട്ടികൾക്ക് താരം ലിഫ്റ്റ് നൽകിയത്. 

‘വാഗമൺ പോകുന്ന വഴി, രണ്ട് കുറുമ്പന്മാർക്ക് ലിഫ്റ്റ് കൊടുത്തു. അതിൽ ഒരുവൻ പറയുകയാണ്, ഇവൻ ഭയങ്കര റോമിയോ ആണെന്ന്. ഇതിൽ ആരാണ് റോമിയോ എന്ന് നിങ്ങൾ തന്നെ കണ്ടുപിടിക്കൂ.’, എന്നാണ് ചിത്രത്തോടൊപ്പം ചാക്കോച്ചൻ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് രസകരമായ കമന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്. ചാക്കോച്ചന്റെ ചോദ്യത്തിന് തിരിച്ച് താരത്തെ തന്നെ ട്രോളിയിരിക്കുകയാണ് പലരും. ചാക്കോച്ചൻ തന്നെയല്ലെ ഏറ്റവും വലിയ റോമിയോ എന്നാണ് ആരാധകരുടെ പക്ഷം. 

ഇതിനിടയിൽ ലിഫ്റ്റിനായി ചാക്കോച്ചന്റെ കാറിന് മുന്നിൽ ചാടാം എന്ന് പറയുന്നവരും കുറവല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും