ചലച്ചിത്രം

കുഞ്ഞിക്കൈ പിടിച്ച് പോകുന്നത് മമ്മൂക്കയോ? കാറ്റാടി പിടിച്ച കുട്ടി ആരെന്ന് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ടൻ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ 'വേഫെയറര്‍ ഫിലിംസിന്റെ ലോഗോ പുറത്തുവിട്ടു. അച്ഛന്റെ കൈപിടിച്ച് നടക്കുന്ന കുട്ടിയെയാണ് ലോ​ഗോയിൽ കാണാൻ കഴിയുക. ഏറെ പ്രാധാന്യമുള്ള ഒരാള്‍ക്കുള്ള ഒരു ചെറിയ കടപ്പാട് ഇതിൽ ഉണ്ടെന്നാണ് ലോ​ഗോ പങ്കുവച്ചുകൊണ്ട് ദുൽഖർ കുറിച്ചത്. 

മമ്മൂക്കയുടെ കൈപിടിച്ച് നടക്കുന്ന ദുൽഖർ എന്നാണ് ലോ​ഗോയെ ആരാധകർ വായിച്ചെടുക്കുന്നത്. എന്നാൽ ദുൽഖറും മകൾ മറിയവും ആണെന്നും മറ്റുചിലർ അഭിപ്രായപ്പെടുന്നുണ്ട്. 

മാസങ്ങള്‍ തലപുകഞ്ഞ് ആലോചിച്ചശേഷം വേഫെയറര്‍ ഫിലിംസിനെ പ്രതിനിധീകരിക്കുന്ന ഒരു ലോഗോ ഞാൻ കണ്ടെത്തിയിരിക്കുന്നു എന്ന് കുറിച്ചാണ് വേഫെയറര്‍ ഫിലിംസിന്റെ ഔദ്യോ​ഗിക ലോ​ഗോ ദുൽഖർ ആരാധകരുമായി പങ്കുവച്ചത്.  "ഏറെ സ്‌പെഷ്യലായ ഒരു വ്യക്തിക്കുള്ള ചെറിയ കടപ്പാട് ലേഗോയില്‍ ഉണ്ട്. പേരിലേക്ക് വരികയാണെങ്കില്‍, വേഫെയറര്‍ എന്നു വച്ചാല്‍ സഞ്ചാരി എന്നാണ് അര്‍ഥം. അജ്ഞാത ഭൂപ്രദേശത്തിലൂടെ കാല്‍നടയായി സഞ്ചരിക്കുന്ന ഒരാള്‍. ഞങ്ങള്‍ നിര്‍മിക്കുന്ന സിനിമയിലും ഞങ്ങള്‍ ഭാഗമാകുന്ന സിനിമയിലും അതുതന്നെ ചെയ്യാനാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. എന്റെ ഒരു സംരംഭത്തെക്കുറിച്ചോര്‍ത്തും ഞാന്‍ ഇത്രയധികം ആവേശഭരിതനായിട്ടില്ല. ഞാന്‍ നായകനാകുന്ന സിനിമകളിലൂടെ മാത്രമല്ല എനിക്ക് ഇഷ്ടമുള്ളതും പിന്തുണയ്ക്കണമെന്ന് തോന്നുന്നതുമായ കഥകളിലൂടെയും നിങ്ങളെ സന്തോഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു", ദിൽഖർ കുറിച്ചു‌. 

ജംഷാദാണ് ലോ​ഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനാവുന്ന 'കുറുപ്പ്' ഉൾ
പ്പെടെ മൂന്ന് സിനിമകളാണ് വേഫെയറര്‍ ഫിലിംസ് ഇതിനോടകം അനൗണ്‍സ് ചെയ്തിരിക്കുന്നത്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവ കഥാപാത്രങ്ങളായെത്തുന്ന അനൂപ് സത്യന്‍ ചിത്രവും ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇവ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു