ചലച്ചിത്രം

നാടന്‍പാട്ട് ഗായിക സുഷമ വെടിയേറ്റുമരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : യുവ ഗായിക അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. നാടന്‍പാട്ട് ഗായിക സുഷമ നേക്പുര്‍ (25) ആണ് കൊല്ലപ്പെട്ടത്. ഗ്രേറ്റര്‍ നോയിഡയിലെ മിത്ര സൊസൈറ്റിക്ക് സമീപം രാത്രി എട്ടരയോടെയാണ് സംഭവം. 

ബുലന്ദ്ശഹര്‍ ജില്ലയില്‍ സംഗീത പരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്കു പോകുമ്പോഴാണ് ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിര്‍ത്തത്. സുഷമയുടെ ദേഹത്ത് നാലു വെടിയുണ്ടകള്‍ തറച്ചുകയറിയതായി കാര്‍ ഡ്രൈവര്‍ സച്ചിന്‍ വ്യക്തമാക്കി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അക്രമം നടക്കുമ്പോള്‍ മറ്റൊരു കലാകാരിയും സുഷമക്കൊപ്പം കാറിലുണ്ടായിരുന്നു. 2014ല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം സുഷമ, ഗജേന്ദ്ര ബാട്ടി എന്നയാള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19നു ബുലന്ദ്ശഹറിലെ മെഹ്‌സാനയിലും സംഗീത പരിപാടിക്കിടെ സുഷമയ്ക്കു നേരെ വധശ്രമം നടന്നിരുന്നു.

ഇതേത്തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുഷമ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രണ്ടംഗ സംഘമാണ് സുഷമയ്ക്ക് നേരെ വെടിയുതിര്‍ത്തതെന്നും, അക്രമികളെ കണ്ടെത്താന്‍ പൊീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിവരികയാണെന്നും ബുലന്ദ്ഷഹര്‍ എസ്പി വൈഭവ് കൃഷ്ണ അറിയിച്ചു. സുഷമ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിവരികയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി