ചലച്ചിത്രം

ബൈക്കില്‍ പിന്തുടര്‍ന്ന് അനുപമയുടെ വിഡിയോ എടുത്തു; അപേക്ഷയുമായി താരം; വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മലയാളിയാണെങ്കിലും അനുപമ പരമേശ്വരന്‍ ശ്രദ്ധിക്കപ്പെട്ടത് തെലുങ്കിലാണ്. ഇപ്പോള്‍ തെലുങ്ക് സിനിമ ലോകത്തെ മുന്‍നിര താരമാണ് അനുപമ. ഫാന്‍പവറിന്റെ കാര്യത്തിലും അനുപമ ഒന്നാമതാണ്. താരത്തെ ഒന്നു കാണാന്‍ പോലും കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് തന്നെ പിന്തുടര്‍ന്ന ആരാധകരോട് കൈകൂപ്പി അപേക്ഷിക്കുന്ന അനുപമയുടെ വിഡിയോ ആണ്. 

കാറില്‍ പോവുകയായിരുന്ന അനുപമയെ രണ്ട് യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് വീഡിയോ പകര്‍ത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട താരം കാറിന്റെ ഗ്ലാസ് താഴ്ത്തിയാണ് യുവാക്കളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ചെയ്യരുതെന്നും പിന്തുടര്‍ന്നാല്‍ അപകടം പറ്റുമെന്നും ദയവ് ചെയ്ത് ആവര്‍ത്തിക്കരുതെന്നും അനുപമ പറയുന്നു. ടിക് ടോക്കിലാണ് വിഡിയോ വൈറലായത്. 

പ്രേമത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച അനുപമ പിന്നീട് തെലുങ്ക് സിനിമയിലേക്ക് മാറുകയായിരുന്നു. തെലുങ്ക്, കന്നട, തമിഴ് ഭാഷകളില്‍ നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. ഇപ്പോള്‍ മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടക്കം. ഷംസു സയ്ബ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുപമ സഹസംവിധായികയായും അരങ്ങേറ്റം കുറിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്