ചലച്ചിത്രം

നടിയുടെ കാറിടിച്ച് സ്വിഗ്ഗി ഡെലിവറി ബോയ്ക്ക് പരിക്ക്; അപകടശേഷം താരം കടന്നുകളഞ്ഞെന്ന് ആരോപണം; വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ് ബിഗ് ബോസ് റിയിലാറ്റി ഷോയിലൂടെ ശ്രദ്ധേയയായ നടി യഷിക ആനന്ദ് സഞ്ചരിച്ച കാര്‍ ഇടിച്ച് സ്വിഗ്ഗി ഡെലിവറി ബോയ്ക്ക് പരിക്ക്. ചെന്നൈയില്‍ വെച്ച് ശനിയാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഡെലിവറി ബോയ് ഭരതിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡരികില്‍ ഇരുചക്രവാഹനത്തില്‍ നില്‍ക്കുകയായിരുന്ന ഭരതിനെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയതോടെ യഷിക സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരേ താരം രംഗത്തെത്തി. അപകടം നടന്നതിന് പിന്നാലെ താന്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടില്ലെന്നും ഡ്രൈവറിനെയും മറ്റു യാത്രക്കാരെയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നതുവരെ സംഭവസ്ഥലത്ത് താനുണ്ടായിരുന്നു എന്നുമാണ് താരം പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം പറഞ്ഞത്.

തന്റെ പേര് മോശമാക്കാനും ശ്രദ്ധകിട്ടാന്‍ വേണ്ടിയുമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നാണ് യഷിക പറയുന്നത്. സത്യം തെളിയിക്കാന്‍ അടുത്തുള്ള ഏതെങ്കിലും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും തനിക്ക് അപകടത്തില്‍ പങ്കൊന്നുമില്ലെന്നും താരം കുറിച്ചു. തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ പേരില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുക്കുമെന്നും യാഷിക കൂട്ടിച്ചേര്‍ത്തു.

അപകടമുണ്ടാകുന്ന സമയത്ത് യഷികയും ഡ്രൈവറും മദ്യലഹരിയിലായിരുന്നു എന്ന് ആരോപണമുണ്ട്. കൂടാതെ അപകടത്തില്‍ സമീപത്തുണ്ടായിരുന്ന കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍