ചലച്ചിത്രം

ആന്ധ്രാ മുഖ്യമന്ത്രിക്ക് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ മമ്മൂട്ടി; ചിത്രീകരണം ഉടന്‍ ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

റെക്കാലത്തെ ഇടവേളക്ക് ശേഷം ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ റോളില്‍ മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുകയാണ്. ഹിറ്റുകള്‍ സൃഷ്ടിക്കുന്ന തിരക്കഥാകൃത്തുക്കളായ ബോബി -സഞ്ജയ് ടീം ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയായാകും മമ്മൂട്ടി എത്തുക. 

ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന സിനിമയിലൂെട ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥ് ആണ് സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമായിരിക്കും. 'വണ്‍' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ച്ചുകളുണ്ട്. ഏതായാലും ഈ മാസം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഇതാദ്യമായാണ് ബോബി-സഞ്ജയും മമ്മൂട്ടിക്കും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് നിര്‍മാണം. വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവരാണ്  ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ തെലുങ്ക് ചിത്രം യാത്രയില്‍ മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു