ചലച്ചിത്രം

ടിക് ടോക് താരങ്ങളുടെ ചിത്രത്തിന് പേര് 'തല്ലുംമ്പിടി', നായകനായെത്തുന്നത് ഫുക്രു; ടീസർ കാണാം 

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയ ആപ്പ് ആയ ടിക് ടോക്ക് വഴി പ്രശസ്തരായ താരങ്ങളെ അണിനിരത്തി പ്രജിൻ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുംമ്പിടി. പ്രശസ്ത ടിക് ടോക്ക് താരം ഫുക്രു നായകനായെത്തുന്ന ചിത്രത്തിൽ പ്രശസ്തരായ പതിനഞ്ചോളം ടിക് ടോക്ക് താരങ്ങളാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 

ഫുക്രു, റാഫി, പ്രബിൻ, സന്ധ്യ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതാദ്യമായാണ് മലയാള സിനിമയിൽ  സോഷ്യൽ മീഡിയാ താരങ്ങൾ ഒന്നിച്ച് ബിഗ് സ്‌ക്രീനിൽ എത്തുന്നതെന്ന് പ്രജിൻ പ്രതാപ് പറയുന്നു. പി സിനിമാസിന്റെ ബാനറിൽ സജിത അജിത്, സോണിയ മാനുവൽ, ദിവ്യ വൃദി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമാ കോറിയോഗ്രാഫിയിലൂടെ ശ്രദ്ധേയനായ പ്രജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുംമ്പിടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി